ഇടക്കാല ബജറ്റിൽ നയപരമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നില്ല

  • ബജറ്റിൽ പാരമ്പര്യേതര നീക്കങ്ങൾക്ക് എപ്പോഴും അവസരമുണ്ട്
  • FY24 കമ്മി ലക്ഷ്യം 5.9 ശതമാനം കൈവരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു
  • 2024 സാമ്പത്തിക വർഷത്തിൽ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 15.43 ലക്ഷം കോടി രൂപ വായ്പ ലക്‌ഷ്യം

Update: 2024-01-24 06:42 GMT

ഈ വർഷം തിരഞ്ഞെടുപ്പ് വർഷമായതിനാൽ വരാനിരിക്കുന്ന ബജറ്റ് ഒരു ഇടക്കാല ബജറ്റായിരിക്കും. സാധാരണഗതിയിൽ, ഇടക്കാല ബജറ്റിൽ നയപരമായ പ്രഖ്യാപനങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ പാരമ്പര്യേതര നീക്കങ്ങൾക്ക് എപ്പോഴും അവസരമുണ്ട്.

ഡെറ്റ് മാർക്കറ്റ് വീക്ഷണകോണിൽ, ഉയർന്ന ജിഎസ്ടി/ പ്രത്യക്ഷ നികുതി മോപ്പ് അപ്പ് വഴി, നിലവിലെ സാമ്പത്തിക വർഷത്തെ (FY24) കമ്മി ലക്ഷ്യം 5.9 ശതമാനം കൈവരിക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്. എന്നാൽ രാഷ്ട്രീയ നിർബന്ധങ്ങൾ മൂലം ജനപ്രീതിക്കായി എന്തെങ്കിലും അധിക ചിലവ് നടത്തുന്നത് അടുത്ത സാമ്പത്തിക വർഷം (FY25) 5.3 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നത് ബുദ്ധിമുട്ടാക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബോണ്ടുകളുടെ ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേടിന്റെ പ്രശ്നം ഇപ്പോൾ ശ്രദ്ധയിൽ പെടുന്നില്ല. 2024 സാമ്പത്തിക വർഷത്തിൽ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 15.43 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 11.81 ലക്ഷം കോടി രൂപയാണ് അറ്റാദായ വായ്പയായി കണക്കാക്കുന്നത്.

എന്റെ കാഴ്ചപ്പാടിൽ, ആഗോള നിക്ഷേപകർക്ക് വ്യക്തമായ സൂചന നൽകുന്നതിനാൽ ധനക്കമ്മി ലക്ഷ്യം പാലിക്കാൻ കേന്ദ്രം ശ്രമിക്കണം. ഗവണ്മെന്റ് സെക്യൂരിറ്റീസ് ഇപ്പോൾ ആഗോള സൂചികകളിൽ ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ജനകീയ നടപടികൾ പ്രഖ്യാപിച്ചേക്കും. വിതരണം കഴിഞ്ഞ വർഷത്തെതിന് സമാനമാണെങ്കിലും, ഡിമാൻഡും ശക്തമാണ്.

(എൽഐസി മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ സിഐഒ-യാണ് ലേഖകൻ)

Tags:    

Similar News