അനില്‍ കുമാര്‍ ലഹോട്ടി പുതിയ ട്രായ് ചെയര്‍മാന്‍

  • പി ഡി വഗേല വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
  • മൂന്ന് വര്‍ഷമാണ് കാലയളവ്

Update: 2024-01-30 10:19 GMT

മുന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനില്‍ കുമാര്‍ ലഹോട്ടിയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. സെപ്തംബര്‍ 30ന് പി ഡി വഗേല വിരമിച്ച ഒഴിവിലേക്കാണ് നിയമനം. നാല് മാസത്തോളമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൂന്ന് വര്‍ഷമോ 65 വയസ്സോ വരെയാണ് കാലയളവ്. ക്യാബിനറ്റിന്റെ നിയമന സമിതി പുതിയ ട്രായ് ചെയര്‍മാന്റെ നിയമനത്തിന് അംഗീകാരം നല്‍കി.

ദേശീയ പ്രക്ഷേപണ നയം, ഇ, വി ബാന്‍ഡ് എയര്‍വേവ്സ്, സേവനങ്ങളുടെ ഗുണനിലവാരം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് പുറമേ, തീര്‍പ്പുകല്‍പ്പിക്കാത്ത 12-ലധികം കണ്‍സള്‍ട്ടേഷന്‍ പേപ്പറുകളില്‍ ട്രായ് ശുപാര്‍ശകള്‍ കൊണ്ടുവരേണ്ടതുണ്ട്.

'ഇന്ത്യയുടെ ചലനാത്മക ടെലികോം മേഖലയുടെ വളര്‍ച്ചയും പുരോഗതിയും പുതിയ മുന്നേറ്റവും ഉറപ്പാക്കാന്‍ ലഹോട്ടിയുടെ പപരിചയ സമ്പത്ത് ഗുണം ചെയ്യും. ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ട്രായ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' മൂന്ന് സ്വകാര്യ ടെലികോം കമ്പനികളെയും പ്രതിനിധീകരിക്കുന്ന സിഒഎഐയുടെ ഡയറക്ടര്‍ ജനറല്‍ എസ്പി കൊച്ചാര്‍ പറഞ്ഞു.

Tags:    

Similar News