നാലാം പാദത്തില്‍ 25,464 കോടി നികുതി റീഫണ്ട് പ്രതീക്ഷിച്ച് എല്‍ഐസി
- കഴിഞ്ഞ മാസം, ആദായ നികുതി വകുപ്പ്, ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ (ITAT) 25,464.46 കോടി രൂപ റീഫണ്ടിനായി അറിയിപ്പ് നല്‍കി
- ഈ പാദത്തില്‍, എല്‍ഐസി ശിശു സംരക്ഷണം ഉള്‍പ്പെടെ കൂടുതല്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കും
- 2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയായി
ഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 25,464 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പാദത്തില്‍ ഇത് യാഥാര്‍ത്ഥ്യമായേക്കുമെന്നും എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി.
കഴിഞ്ഞ മാസം, ആദായ നികുതി വകുപ്പ്, ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ (ITAT) 25,464.46 കോടി രൂപ റീഫണ്ടിനായി അറിയിപ്പ് നല്‍കി. കഴിഞ്ഞ ഏഴ് മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളിലെ പോളിസി ഉടമകള്‍ക്കുള്ള ഇടക്കാല ബോണസുമായി ബന്ധപ്പെട്ടതാണ് റീഫണ്ട്.
ഈ പാദത്തില്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ശിശു സംരക്ഷണം ഉള്‍പ്പെടെ കൂടുതല്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് എല്‍ഐസി ചെയര്‍മാന്‍ പറഞ്ഞു.
മൂന്നാം പാദത്തില്‍, എല്‍ഐസി ജീവന്‍ ഉത്സവ്, ഇന്‍ഡെക്‌സ് പ്ലസ് എന്നിവയും മറ്റ് ചില ഉല്‍പ്പന്നങ്ങളും പുറത്തിറക്കി, പുതിയ ബിസിനസ്സിന്റെ (വിഎന്‍ബി) മാര്‍ജിന്‍ ലെവലുകള്‍ 16.6 ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു.
2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6,334 കോടി രൂപയില്‍ നിന്ന് വലിയ വളര്‍ച്ചയാണിത്.
എല്‍ഐസിയുടെ അറ്റ പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ 1,11,788 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,17,017 കോടി രൂപയായി മെച്ചപ്പെട്ടു.
എല്‍ഐസിയുടെ മൊത്തവരുമാനം കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 1,96,891 കോടി രൂപയില്‍ നിന്ന് 2,12,447 കോടി രൂപയായി ഉയര്‍ന്നു.
2024 സാമ്പത്തിക വര്‍ഷം 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 4 രൂപ ഇടക്കാല ലാഭവിഹിതം എല്‍ഐസി ബോര്‍ഡ് അംഗീകരിച്ചു.
2022 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസത്തെ ലാഭം 22,970 കോടി രൂപയായിരുന്നു. കാരണം 2021-22 ലെ അവസാന പാദത്തിലെ ലഭ്യമായ സോള്‍വന്‍സി മാര്‍ജിനില്‍ 4,542 കോടി രൂപ (നികുതിയുടെ അറ്റം) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 3,42,244 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 3,22,776 കോടി രൂപയായിരുന്നു.