രാജ്യത്തെ പലിശ നിരക്ക് ഉയര്‍ന്ന തോതില്‍ ഒരുപാട് കാലം നില്‍ക്കാന്‍ ഇടയില്ലെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്. പണപ്പെരുപ്പ വളര്‍ച്ച നിലച്ച സ്ഥിതിയ്ക്ക് ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധനയില്‍ നിന്ന് വ്യതിചലിക്കുന്ന സാഹചര്യമാണുള്ളത്.
'കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതും പണപ്പെരുപ്പം ആശ്വാസനിലയിലേക്ക് എത്തുന്നതും മൂലം പല രാജ്യങ്ങളും പലിശ നിരക്ക് വര്‍ധന നിര്‍ത്തി വയ്ക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ തോതിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്'. ഫിക്‌സഡ് ഇന്‍കം മണി മാര്‍ക്കറ്റ് ഡെറിവേറ്റീവ്‌സ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കവെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
പണപ്പെരുപ്പം വലിയ പ്രതിസന്ധിയുണ്ടാക്കിയ ഒരു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് തിരിച്ചൊരു സൂചന വരുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ ആശ്വാസമായിട്ടുണ്ട്. റീട്ടെയ്ല്‍ പണപ്പെരുപ്പം ഒക്ടോബറിലെ 6.77 ശതമാനത്തില്‍ നിന്ന് നവംമ്പറില്‍ 5.88 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. മൂന്ന് പാദങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഈ കുറവ്. ഇത് പിന്നീട് 12 മാസത്തെ താഴ്ന്ന നിലയായ 5.72 ലേക്കും താണു. പണപ്പെരുപ്പത്തെ പിടിച്ച് കെട്ടാന്‍ പല കുറയായി ഇന്ത്യ പലിശ നിരക്കില്‍ 2.25 ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു. ഇത് വായ്പ എടുത്തവര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക ഭാരം ഉണ്ടാക്കിയിട്ടുണ്ട്.