ബിആര്‍ ഷെട്ടിക്കെതിരേ എന്‍എംസി വഞ്ചനാ കേസ് നല്‍കി

  • 400 കോടി ഡോളറിന്റെ വഞ്ചന ആരോപിച്ച് കേസ് ഫയല്‍ ചെയ്തു
  • 2015ല്‍ ഇന്ത്യയിലെ 100 സമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍
  • കമ്പനി തകർന്നത് അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണത്തോടെ

Update: 2023-07-17 12:41 GMT

എന്‍എംസിക്ക് മുമ്പ് വെളിപ്പെടുത്താത്ത 400 കോടി ഡോളറിലധികം കടം ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നും ഫ്‌ളെമിംഗ് പറഞ്ഞു. ബിആര്‍ ഷെട്ടി എന്നറിയപ്പെടുന്ന ബവഗുതു രഘുറാം ഷെട്ടി അബൂദബി ആസ്ഥാനമായി തന്റെ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച ഇന്ത്യന്‍ വംശജനായ വ്യവസായിയാണ്.

1975കളില്‍ ആശുപത്രികളിലും ഹോസ്പിറ്റാലിറ്റിയിലും ആയിരുന്നു ഷെട്ടിയുടെ താല്‍പര്യം. എന്നാല്‍ പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, റീട്ടെയില്‍, പരസ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയിലേക്ക് അദ്ദേഹം മാറി. 2015ല്‍ ഇന്ത്യയിലെ 100 സമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഷെട്ടി സ്ഥാപിച്ച എന്‍എംസി ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായിരുന്നു. 2019 ഡിസംബറില്‍ പുറത്തുവന്ന അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണത്തോടെ കമ്പനി തകര്‍ന്നു. സ്വതന്ത്ര അന്വേഷണത്തില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 440 കോടി ഡോളറിലധികം കടം കണ്ടെത്തി. കമ്പനിയെ 2020 ഏപ്രിലില്‍ അ്ഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കി.

ബിആര്‍ ഷെട്ടിയുടെയും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട്, രണ്ട് യുഎഇ നിക്ഷേപകര്‍, കമ്പനിയിലെ മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ ആസ്തികളും മരവിപ്പിക്കാന്‍ 2021 ഫെബ്രുവരി 15ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Similar News