പി.സി. പൈക്രയ് എല്‍ഐസിയുടെ ചീഫ് റിസ്‌ക് ഓഫിസര്‍, രത്‌നാകര്‍ സിഐഒ
- ഏപ്രില്‍ 10 മുതലാണ് ഇരുവരുടെയും നിയമനം പ്രാബല്യത്തിലായത്
- തബ്‌ലേഷ് പാണ്ഡേ എംഡിയായ ഒഴിവില്‍ രത്‌നാകര്‍ പട്‌നായിക്
തങ്ങളുടെ പുതിയ ചീഫ് റിസ്‌ക് ഓഫിസറായി പി.സി. പൈക്രയെയും ചീഫ് ഇന്‍വെസ്റ്റിംഗ് ഓഫിസറായി രത്‌നാകര്‍ പട്‌നായികിനെയും നിയമിച്ചതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. ഇരുവരുടെയും നിയമനം ഏപ്രില്‍ 10ന് നിലവില്‍ വന്നു. തബ്‌ലേഷ് പാണ്ഡേ മാനേജിംഗ് ഡയറക്റ്ററായി പോയ ഒഴിവിലേക്കാണ് പൈക്രയ് നിയമിക്കപ്പെട്ടിട്ടുള്ളത്. മറ്റ് ചുമതലകള്‍ നല്‍കുകയും സ്ഥലം മാറ്റപ്പെടുകയും ചെയ്ത പി.ആര്‍. മിശ്രയ്ക്കു പകരക്കാരനായാണ് രത്‌നാകര്‍ പട്‌നായിക് എത്തുന്നത്.
തബ്‌ലേഷ് പാണ്ഡേ ഏപ്രില്‍ 1ന് എല്‍ഐസിയുടെ പുതിയ എംഡിയായ ചുമതലയേറ്റിരുന്നുവെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.