'ട്രാന്‍സ് ജെന്‍ഡര്‍ +' കമ്മ്യൂണിറ്റിക്ക് ആക്‌സിസ് ബാങ്കിന്റെ മെഡി കെയര്‍ പരിരക്ഷ
ഒരേ ജെന്‍ഡറിലുള്ള പങ്കാളികള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങുമ്പോഴും, ടേം ഡിപ്പോസിറ്റുകള്‍ ആരംഭിക്കുമ്പോഴും പരസ്പരം നോമിനി ആയി വയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ബാങ്ക് നല്‍കുന്നുണ്ട്.
ആക്‌സിസ് ബാങ്ക് ടാറ്റ എഐജിയുമായി ചേര്‍ന്ന് LGBTQIA+ കമ്മ്യൂണിറ്റിക്കായി ഗ്രൂപ്പ് മെഡികെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു. 2021 ല്‍ ബാങ്ക് LGBTQIA+ കമ്മ്യൂണിറ്റിയിലുള്ള ജീവനക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കുമായി 'കംആസ് യുആര്‍' എന്ന സംരംഭം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ തുല്യതയും വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനായി പല നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.
ഒരേ ജെന്‍ഡറിലുള്ള പങ്കാളികള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങുമ്പോഴും, ടേം ഡിപ്പോസിറ്റുകള്‍ ആരംഭിക്കുമ്പോഴും പരസ്പരം നോമിനി ആയി വയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ബാങ്ക് നല്‍കുന്നുണ്ട്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി, ജെന്‍ഡര്‍ ആഭിമുഖ്യമോ, വൈവാഹിക നിലയോ പരിഗണിക്കാതെ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നല്‍കുന്നതിനാണ് ടാറ്റ എഐഎയുമായി ചേര്‍ന്നുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരേ ജെന്‍ഡര്‍ വിഭാഗത്തിലുള്ള പങ്കാളികള്‍ക്ക്, നിലവിലുള്ള മെഡികെയര്‍ ഗ്രൂപ്പ് പദ്ധതിയുടെ കീഴില്‍ 15 ലക്ഷം രൂപ വരെയുള്ള അധിക കവറേജ് ടോപ് അപ്പായി ലഭിക്കും. ഇതിന് പീമിയമായി ജിഎസ്ടി ഉള്‍പ്പെടെ 1999 മുതല്‍ അടച്ചാല്‍ മതി.
ഇത് കൂടാതെ LGBTQIA+ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളുമായി ആക്‌സിസ് ബാങ്ക് 'കംആസ് യുആര്‍' കാര്‍ണിവലും നടത്തുന്നുണ്ട്. ഡിസംബര്‍ 13-ന് ആരംഭിച്ച കാര്‍ണിവല്‍ ജനുവരി 31-നാണ് അവസാനിക്കുന്നത്.