കഴിവു തെളിയിച്ച ജീവനക്കാരന്‍ സിഇഒ പദവിയിലേക്ക്; ഹാരിസ് ആന്റ് കോയില്‍ വേറിട്ടൊരു നിയമനം
- റിസ്‌വാന്‍ റംസാന് സോഷ്യല്‍ മീഡിയകളില്‍ ഒരു ലക്ഷത്തിനടുത്ത് ഫോളോവര്‍മാരുമുണ്ട്
- ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററുമായിരുന്ന റിസ്‌വാന്‍
വിവിധ കഴിവുകളും നൈപുണികളുമുള്ളവരെ കൊണ്ടാണല്ലോ വിജയിച്ച ബിസിനസുണ്ടാവുന്നത്. അത്തരത്തില്‍ ബിസിനസ് വിജയിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാലോ? ജീവനക്കാരനെ തന്നെ സിഇഒ പദവിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാരിസ് & കോ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി.
ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററുമായിരുന്ന റിസ്‌വാന്‍ റംസാനെയാണ് ഹാരിസ്&കോ അക്കാദമിയുടെ സിഇഒയും സഹസ്ഥാപകനുമായി നിയമിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടെ ഹാരിസ് & കോയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ ഫലമായാണ് ഈ നിയമനം.
2021ല്‍ ഒരു എജുക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായി പ്രവര്‍ത്തിച്ചുതുടങ്ങിയ റിസ്‌വാന്‍ റംസാന് സോഷ്യല്‍ മീഡിയകളില്‍ ഒരു ലക്ഷത്തിനടുത്ത് ഫോളോവര്‍മാരുമുണ്ട്. കൂടാതെ, മലയാളത്തിലെ മികച്ച സെല്‍ഫ് ഇംപ്രൂവ്മെന്റ് - വിദ്യാഭ്യാസ പോഡ്കാസ്റ്റും ഇദ്ദേഹം നല്‍കിവരുന്നു.
'ഞാന്‍ വിദ്യാഭ്യാസത്തോട് എപ്പോഴും അഭിനിവേശമുള്ള ആളാണ്, വ്യവസായങ്ങളുടെയും തൊഴിലവസരങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവമുണ്ടാക്കാനാണ് ആഗ്രഹം. വിദ്യാര്‍ത്ഥികളുടെയും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിന്റെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തണമെന്ന കാഴ്ചപ്പാടാണ് കമ്പനിക്കുള്ളത്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അവരുടെ പൂര്‍ണ്ണമായ കഴിവില്‍ എത്തിക്കാനും സഹായിക്കുന്ന ഒരു ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു', നേട്ടത്തെക്കുറിച്ച് റിസ്വാന്‍ പറഞ്ഞു.
'ഞങ്ങളുടെ അക്കാദമിയുടെ സിഇഒയായും സഹസ്ഥാപകനായും നയിക്കാന്‍ റിസ്വാനെ സ്വാഗതം ചെയ്യുന്നതോടെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ വീക്ഷണത്തിന്റെയും ഭാവനാത്മക ചിന്തയുടെയും കൂട്ട് ഞങ്ങളുടെ ടീമിന് ഒരു പുതിയ തിളക്കം നല്‍കുന്നു. അസാധാരണമായ നേതൃപാടവവും അമൂല്യമായ വ്യവസായ പരിചയവുമുള്ള അദ്ദേഹം, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും വിളക്കുമാടമായി ഞങ്ങളോടൊപ്പം ചേരുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, വിജയത്തിലേക്കും വളര്‍ച്ചയിലേക്കും ഞങ്ങള്‍ കുതിക്കും. ആവേശകരമായ ഭാവിയാണ് ഞങ്ങളെ കാത്തിരിക്കുന്നത്'', ഹാരിസ്& കോ ഡയറക്ടര്‍ ഹാരിസ് അബൂബക്കര്‍ പറഞ്ഞു.