വില 10,000 ല്‍ താഴെ, വീഗന്‍ ലെതര്‍ ഡിസൈനില്‍ മോട്ടറോള മോട്ടോ ജി 14 ഫോണുകള്‍

  • വീഗന്‍ ലെതര്‍ ഡിസൈനില്‍ ബട്ടര്‍ ക്രീം, പേളി ലൈലാക് എന്നീ നിറങ്ങളിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
  • വില 9999 രൂപ.
  • സ്റ്റീല്‍ ഗ്രേ, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭ്യമാണ്.

Update: 2023-08-25 10:06 GMT

ഡെല്‍ഹി: മോട്ടോറോള മോട്ടോ ജി 14 വിഭാഗത്തില്‍ പുതിയ മോഡല്‍ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കി. വീഗന്‍ ലെതര്‍ ഡിസൈനില്‍ ബട്ടര്‍ ക്രീം, പേളി ലൈലാക് എന്നീ നിറങ്ങളിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭംഗിക്കൊപ്പം ഭാരം കുറവും ചേര്‍ന്ന രൂപകല്‍പന മോട്ടോ ജി 14 നെ ആകര്‍ഷകമാക്കുന്നു. കൂടാതെ, വീഗന്‍ ലെതര്‍ മെറ്റീരിയലില്‍ നിന്നും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫോണിന്റെ പിന്‍വശവും മോട്ടോ ജി 14 നെ വേറിട്ട് നിര്‍ത്തുന്ന ഘടകമാണ്. വില 9999 രൂപ. ഫ്‌ളിപ്കാര്‍ട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

ഡിസ്‌പ്ലേ 16.5 സെന്റീമീറ്റര്‍ (6.5'') ഫുള്‍ എച്ച്ഡി പ്ലസ് ആണ്. പഞ്ച് ഹോള്‍ ഡിസൈന്‍, അള്‍ട്ര സ്ലിം ബെസലുകള്‍, 20:9 വീക്ഷണാനുപാതം എന്നിവയെല്ലാം മികച്ച കാഴ്ച്ചയ്ക്ക് സഹായിക്കുന്നു. അതിനൊപ്പം ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യ മികച്ച കേള്‍വിയും നല്‍കുന്നു. യൂണിസോക് ടി 616 ഒക്ടാ കോര്‍ പ്രോസസറും നാല് ജിബി റാം. യുഎഫ്എസ് 2.2 സാങ്കേതികവിദ്യയും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 1 ടിബി വരെ സറ്റോറേജ് വികസിപ്പിക്കാവുന്ന പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. ചാര്‍ജര്‍ 2വാട്ട് സി ടൈപ്പ് ടര്‍ബോ പവര്‍ മോഡലാണ്. ബാറ്ററി 5000 എംഎഎച്ച്. നിലവില്‍ ആന്‍ഡ്രോയിഡ് 13 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 14 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അതിനൊപ്പം മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 50 എംപി ക്യാമറ വെളിച്ചം കുറവുള്ളപ്പോഴും രാത്രിയിലും മികച്ച ഫോട്ടോയെടുക്കാന്‍ സഹായിക്കും. ക്യാമറയ്‌ക്കൊപ്പം ഒരു പ്രത്യേക മാക്രോ വിഷന്‍ ലെന്‍സും ഉണ്ട്. സെല്‍ഫി കാമറ എട്ട് എംപിയാണ്. ഐപി 52 റേറ്റഡ് വാട്ടര്‍ റിപ്പല്ലന്റ് ഡിസൈന്‍, ഏറ്റവും പുതിയ ജെന്‍ സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യ, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ എന്നിവയും മോട്ടോ ജി 14 ന്റെ പ്രത്യേകതയാണ്. വീഗന്‍ ലെതര്‍ ഡിസൈനിനു പുറമേ സ്റ്റീല്‍ ഗ്രേ, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭ്യമാണ്.

Tags:    

Similar News