എൽഐസി Q3 അറ്റാദായം 235 കോടി രൂപ; പുതുക്കിയ ഡ്രാഫ്റ്റ് സെബിക്ക് നൽകി
ഡെൽഹി: എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫറിനായി സർക്കാർ പുതുക്കിയ കരട് പേപ്പറുകൾ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ക് സമർപ്പിച്ചു. എൽഐസി യുടെ ഡിസംബർ പാദത്തിലെ സാമ്പത്തിക കണക്കുകൾ ഉൾപ്പെടുത്തി പുതിയ കരട് സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. മെഗാ ഐപിഒയ്ക്ക് മുന്നോടിയായി, ഫെബ്രുവരി 13 ന് സെപ്തംബർ വരെയുള്ള സാമ്പത്തിക ഫലങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന കരട്, റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സർക്കാർ സെബിക്ക് സമർപ്പിച്ചിരുന്നു. ഈ മാസം ആദ്യവാരം ഡിആർഎച്ച്പിക്ക് […]
ഡെൽഹി: എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫറിനായി സർക്കാർ പുതുക്കിയ കരട് പേപ്പറുകൾ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ക് സമർപ്പിച്ചു. എൽഐസി യുടെ ഡിസംബർ പാദത്തിലെ സാമ്പത്തിക കണക്കുകൾ ഉൾപ്പെടുത്തി പുതിയ കരട് സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മെഗാ ഐപിഒയ്ക്ക് മുന്നോടിയായി, ഫെബ്രുവരി 13 ന് സെപ്തംബർ വരെയുള്ള സാമ്പത്തിക ഫലങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന കരട്, റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സർക്കാർ സെബിക്ക് സമർപ്പിച്ചിരുന്നു. ഈ മാസം ആദ്യവാരം ഡിആർഎച്ച്പിക്ക് സെബിയുടെ അംഗീകാരം ലഭിച്ചു.
പുതിയ കണക്കുകൾ പ്രകാരം, ഒക്ടോബർ-ഡിസംബർ പാദത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 235 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ അറ്റാദായം മുൻ വർഷത്തെ 7.08 കോടി രൂപയിൽ നിന്ന് 1,671.57 കോടി രൂപയായി ഉയർന്നു.
നടപ്പു സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയാണ് ഓഹരി വിറ്റഴിക്കലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിന്റെ 31.6 കോടി അല്ലെങ്കിൽ 5 ശതമാനം ഓഹരികൾ വിൽക്കുന്നതിലൂടെ 60,000 കോടി രൂപയിലധികം സമാഹരിക്കാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ഐപിഒ മാർച്ചിൽ ആരംഭിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ യുക്രെയ്ൻ പ്രതിസന്ധി ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചതിനാൽ പദ്ധതികൾ പാളം തെറ്റി. സെബിയിൽ പുതിയ പേപ്പറുകൾ ഫയൽ ചെയ്യാതെ തന്നെ ഐപിഒ ആരംഭിക്കാൻ സർക്കാരിന് മെയ് 12 വരെ സമയമുണ്ട്.
ഒരു ഇൻഷുറൻസ് കമ്പനിയിലെ ഏകീകൃത ഷെയർഹോൾഡർമാരുടെ മൂല്യത്തിന്റെ അളവുകോലായ എൽഐസിയുടെ എബംഡഡ് വാല്യൂ, അന്താരാഷ്ട്ര ആക്ച്വറിയൽ സ്ഥാപനമായ മില്ലിമാൻ അഡൈ്വസേഴ്‌സ് 2021 സെപ്റ്റംബർ 30 വരെ ഏകദേശം 5.4 ലക്ഷം കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്.
എൽഐസിയുടെ മാർക്കറ്റ് മൂല്യനിർണ്ണയം ഡിആർഎച്ച്പി വെളിപ്പെടുത്തുന്നില്ലെങ്കിലും, വ്യവസായ നിലവാരമനുസരിച്ച് ഇത് എബംഡഡ് വാല്യൂവിന്റെ ഏകദേശം 3 മടങ്ങ് വരും. സർക്കാറിന്റെ 5 ശതമാനം ഓഹരി ലയിപ്പിക്കുന്നതോടെ എൽഐസി ഐപിഒ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും.
RIL, TCS തുടങ്ങിയ മുൻനിര കമ്പനികളുമായി താരതമ്യപ്പെടുത്താവുന്നതാണ് എൽഐസി യുടെ ഓഹരി മൂല്യം. 2021 ൽ പേടിഎമ്മിന്റെ ഐപിഒയിൽ നിന്ന് സമാഹരിച്ച 18,300 കോടി രൂപയായിരുന്നു ഇതുവരെ എക്കാലത്തെയും വലിയ തുക. കോൾ ഇന്ത്യ (2010) ഏകദേശം 15,500 കോടി രൂപയും റിലയൻസ് പവർ (2008) 11,700 കോടി രൂപയുമാണ് ഓഹരി വിപണിയിൽ നിന്നും നേടിയെടുത്തത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഫർ ഫോർ സെയിൽ, എംപ്ലോയീസ് ഒഎഫ്എസ്, സ്ട്രാറ്റജിക് ഡിസ്ഇൻവെസ്റ്റ്മെന്റ്, ബൈബാക്ക് എന്നിവയിലൂടെ 12,423.67 കോടി രൂപ നേടിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് 78,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
നിക്ഷേപങ്ങൾ വിറ്റഴിക്കുന്നതിലൂടെ അടുത്ത സാമ്പത്തിക വർഷം 65,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.