എട്ടാം മാസവും മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍,ഡിസംബറിലും തിളങ്ങി യുപിഐ
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുപിഐ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ 20 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍ എത്തുന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. എൻപിസിഐയുടെ കണക്കുകൾ പ്രകാരം നവംബറിനേക്കാള്‍ 27.5 ശതമാനം കൂടുതലാണ് ഡിസംബറിലെ ഇടപാടുകളുടെ മൂല്യം.
ഇടപാട് മൂല്യത്തിന്റെ കാര്യത്തിലും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറില്‍ 1673 കോടി ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. നവംബറില്‍ ഇത് 1548 കോടി ഇടപാടുകള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 39 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായി.
പ്രതിദിന ഇടപാടുകളിലും വര്‍ധനയുണ്ട്. ഡിസംബറില്‍ ശരാശരി 54 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 74,990 കോടി രൂപയാണ്. ഇതും നവംബറിലെ കണക്കിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്.