യുപിഐ ലോകത്തെ മികച്ച പേയ്‌മെന്റ് സംവിധാനം: ശക്തികാന്ത ദാസ്

  • സിംഗപ്പൂര്‍, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യുപിഐ പ്രവര്‍ത്തിക്കുന്നു
  • കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്
  • ഞങ്ങള്‍ ഒരു പുതിയ കറന്‍സി സമ്പ്രദായം സൃഷ്ടിക്കുകയാണ്

Update: 2024-01-12 15:02 GMT

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അല്ലെങ്കില്‍ യുപിഐ വന്‍ വിജയമാണെന്് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സിംഗപ്പൂര്‍, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യുപിഐ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബാങ്കുകളുമായി ആര്‍ബിഐ ചര്‍ച്ചകള്‍ നടത്തി വരികയാണ്. പേയ്‌മെന്റ് ആപ്പിന് വളരാന്‍ കൂടുതല്‍ ഇടമുണ്ടെന്നും ആഗോള തലത്തില്‍ മിന്നേറാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. ആര്‍ബിഐയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപീകരിച്ച എന്‍പിസിഐ കുത്തകയായി മാറിയെന്ന വിമര്‍ശനം തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ബിസിനസ് ദിനപത്രമായ മിന്റ് സംഘടിപ്പിച്ച ബിഎഫ്എസ്‌ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യുപിഐ ഇതിനകം ഒരു ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറായി മാറിയിരിക്കുന്നു. വാസ്തവത്തില്‍ അത് ഇനിയും വളരേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പേയ്മെന്റ് സംവിധാനമാണിതെന്ന് ഞാന്‍ പറയും, പേയ്‌മെന്റില്‍ യുപിഐ ലോകനേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.,' അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, എന്‍പിസിഐക്ക് ഒരു എതിരാളി ഉണ്ടായിരിക്കുന്നതില്‍ ആര്‍ബിഐക്ക് വിയോജിപ്പില്ലെന്നും വാസ്തവത്തില്‍ അതിനായി അപേക്ഷകള്‍ തേടിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ശക്തമായ അപേക്ഷകളൊന്നും ഇക്കാര്യത്തില്‍ വന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ രൂപയുടെ പ്രോഗ്രാമബിലിറ്റിയില്‍ ആര്‍ബിഐ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റ് സബ്സിഡികള്‍ അല്ലെങ്കില്‍ ക്യാഷ് പേഔട്ടുകള്‍ പോലുള്ള നിര്‍ദ്ദിഷ്ട പേയ്മെന്റുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെ (CBDC) ഉപയോഗിക്കാനാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ച ഒരു ചോദ്യത്തിന്റെ മറുപടിയായി അദ്ദേഹം പറഞ്ഞു.

'നിലവില്‍, ഞങ്ങള്‍ മണി മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് (മൊത്ത സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഏരിയയില്‍) നീങ്ങുകയാണ്, സാവധാനം ഞങ്ങള്‍ പുതിയ സെഗ്മെന്റുകളും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിലേക്ക് മാറ്റും. ഇതൊരു പ്രാരംഭ പൈലറ്റ് പ്രോജക്ടാണ്. ഞങ്ങള്‍ ഒരു പുതിയ കറന്‍സി സമ്പ്രദായം സൃഷ്ടിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

Tags:    

Similar News