വാശിക്ക് മങ്ങല്‍; ഓട്ടോ താരിഫ് ട്രംപ് താല്‍ക്കാലികമായി ഒഴിവാക്കുന്നു

  • ഇറക്കുമതി നികുതി വര്‍ധനവ് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
  • ട്രംപിന്റെ നിലപാടുമാറ്റങ്ങള്‍ ആശയക്കുഴപ്പത്തിന് കാരണമാകുന്നു
;

Update: 2025-04-15 03:35 GMT
വാശിക്ക് മങ്ങല്‍; ഓട്ടോ താരിഫ്   ട്രംപ് താല്‍ക്കാലികമായി ഒഴിവാക്കുന്നു
  • whatsapp icon

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളില്‍ നിന്ന് ഓട്ടോ വ്യവസായത്തെ താല്‍ക്കാലികമായി ഒഴിവാക്കാന്‍ നീക്കം. കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ വിതരണ ശൃംഖലകള്‍ ക്രമീകരിക്കാന്‍ സമയം നല്‍കുന്നതിനാണിത്. എന്നാല്‍ ഇറക്കുമതി നികുതി വര്‍ധനവ് സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് ട്രംപിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

മാര്‍ച്ച് 27 ന് ട്രംപ് 25 ശതമാനം വാഹന താരിഫ് പ്രഖ്യാപിച്ചപ്പോള്‍, അവയെ 'സ്ഥിരം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് യുഎസ് സാമ്പത്തിക രംഗത്ത് തിരിച്ചടിക്ക് കാരണമായി. നിലവില്‍ ട്രംപിന്റെ താരിഫ് വാശി മങ്ങിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ബോണ്ട് മാര്‍ക്കറ്റ് വില്‍പ്പന യുഎസ് കടത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ട്രംപ് 90 ദിവസത്തേക്ക് ചര്‍ച്ചകള്‍ക്കായി താരിഫ് നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, ട്രംപ് ചൈനയുടെ ഇറക്കുമതി നികുതി 145 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ 20 ശതമാനം നിരക്കില്‍ ആ സാധനങ്ങള്‍ക്ക് ഈടാക്കിക്കൊണ്ട് ചില തീരുവകളില്‍ നിന്ന് ഇലക്ട്രോണിക്‌സിനെ താല്‍ക്കാലികമായി ഒഴിവാക്കി. ട്രംപിന്റെ ഈ നിലപാടുമാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെയും അന്തിമ ലക്ഷ്യങ്ങളെയും കുറിച്ചുള്ള അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും കാരണമായി.

ട്രംപിന്റെ നീക്കങ്ങള്‍ യുഎസിലെ ഓഹരിവിപണികളുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്തു. 'ഉപഭോക്താവിനും ബിസിനസ്സിനും വിപണി ആത്മവിശ്വാസത്തിനും സംഭവിച്ച നാശനഷ്ടങ്ങള്‍ ഇതിനകം തന്നെ പരിഹരിക്കാനാവാത്തതായിരിക്കാം', നോര്‍ത്തേണ്‍ ട്രസ്റ്റ് ആഗോള ധനകാര്യ സ്ഥാപനത്തിന്റെ ചീഫ് ഇക്കണോമിസ്റ്റായ കാള്‍ ടാനന്‍ബോം പറഞ്ഞു.

ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചതായും അടുത്തിടെ അദ്ദേഹത്തെ 'സഹായിച്ചതായും' യുഎസ് പ്രസിഡന്റ് പറഞ്ഞു. ജനപ്രിയ ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയിലാണ് അസംബിള്‍ ചെയ്യുന്നത്.

എന്നാല്‍ ട്രംപിന്റെ തീരുവകള്‍ മൂലം ബുദ്ധിമുട്ടുന്ന ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനും ചൈന ശ്രമിക്കുന്നു. വ്യാപാര യുദ്ധങ്ങളില്‍ ആരും വിജയിക്കില്ലെന്ന സന്ദേശവുമായി ചൈനീസ് നേതാവ് ഷി ജിന്‍പിംഗ് തിങ്കളാഴ്ച ഹനോയിയില്‍ വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടോ ലാമുമായി കൂടിക്കാഴ്ച നടത്തി. 

Tags:    

Similar News