രാജ്യത്തിന്റെ കടം 185 ട്രില്യണ്‍ രൂപയായി ഉയരും

  • ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം 171.78 ട്രില്യണ്‍ രൂപ ആയിരുന്നു
  • ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023-24ല്‍ 3.57 ട്രില്യണ്‍ ഡോളറിലെത്തി

Update: 2024-07-30 02:44 GMT

നിലവിലെ വിനിമയ നിരക്കും പൊതു അക്കൗണ്ടും മറ്റ് ബാധ്യതകളും അനുസരിച്ചുള്ള വിദേശ വായ്പ ഉള്‍പ്പെടെയുള്ള കടം ഈ സാമ്പത്തിക വര്‍ഷത്തില്‍ 185 ട്രില്യണ്‍ രൂപയായി അല്ലെങ്കില്‍ ജിഡിപിയുടെ 56.8 ശതമാനമായി ഉയരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

2024 മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം 171.78 ട്രില്യണ്‍ അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 58.2 ശതമാനമാണ്, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്, 2024 ഏപ്രിലിലെ കണക്കനുസരിച്ച്, നിലവിലെ വിലയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023-24ല്‍ ഇതിനകം 3.57 ട്രില്യണ്‍ ഡോളറിലെത്തി, അദ്ദേഹം പറഞ്ഞു.

2022-23, 2023-24 വര്‍ഷങ്ങളില്‍ സ്ഥിരമായ വിലയില്‍ സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്റെ (പിഎഫ്‌സിഇ) വളര്‍ച്ചാ നിരക്ക് യഥാക്രമം 6.8 ശതമാനവും 4 ശതമാനവുമാണ്, 2023 ലെ താല്‍ക്കാലിക ജിഡിപി എസ്റ്റിമേറ്റ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

2022-23, 2023-24 വര്‍ഷങ്ങളിലെ നിലവിലെ വിലയില്‍ പിഎഫ്സിഇയുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 14.2 ശതമാനവും 8.5 ശതമാനവുമാണ്.

15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതുപോലെ, 2021-22 ലെ സംസ്ഥാനങ്ങളുടെ സാധാരണ അറ്റ വായ്പാ പരിധി (എന്‍ബിസി) മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 4 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സംസ്ഥാനത്തിനും മൂലധനച്ചെലവിനുള്ള ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും ്മന്ത്രി പറഞ്ഞു. ബജറ്റ് പ്രൊവിഷന്‍ ചെയ്യാത്തതും മറ്റ് ആവശ്യങ്ങള്‍ക്കും സ്പില്‍-ഓവര്‍ പ്രതിബദ്ധതയുള്ള ബാധ്യതകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ്-ഇന്‍-എയ്ഡ് നല്‍കുമെന്നും ചൗധരി വ്യക്തമാക്കി.

Tags:    

Similar News