സേവനമേഖലയില്‍ വളര്‍ച്ച ശക്തമെന്ന് റിപ്പോര്‍ട്ട്
- സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക 59.3 പോയിന്റായി ഉയര്‍ന്നു
- അതേസമയം ഡിസംബറില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 12 മാസത്തെ താഴ്ന്ന നിരക്കിലെത്തി
രാജ്യത്തിന്റെ സേവനമേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) 59.3 പോയിന്റായി ഉയര്‍ന്നത് ഇതിന് തെളിവാണ്. അതേസമയം നവംബറില്‍ രേഖപ്പെടുത്തിയ പിഎംഐ 58.4 പോയിന്റായിരുന്നതായും എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറില്‍ പിഎംഐ 58.5ല്‍ നിന്ന് 58.4ലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഇത് മേഖലയുടെ കുതിപ്പിന് തടസമായില്ല. എച്ച്എസ്ബിസി ഫൈനല്‍ ഇന്ത്യ പിഎംഐയും ഈ കാലയളവിലെ പോസിറ്റീവ് ട്രെന്‍ഡുകള്‍ പ്രതിഫലിപ്പിച്ചു, ഇത് നിയമനത്തിലും വില്‍പ്പനയിലും വളര്‍ച്ചയെ ഉയര്‍ത്തിക്കാട്ടുന്നു.
''ഡിസംബറില്‍ ബിസിനസ്സ് പ്രവര്‍ത്തന വളര്‍ച്ച നാല് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇത് ഇന്ത്യയിലെ സേവന കമ്പനികള്‍ക്ക് ശക്തമായ ശുഭാപ്തിവിശ്വാസം നല്‍കി.മാസത്തിലെ ഇന്‍പുട്ട് വിലക്കയറ്റം ലഘൂകരിച്ചതും ബിസിനസ്സ് വികാരത്തെ പിന്തുണച്ചു'',എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധനായ ഇനെസ് ലാം പറയുന്നു.
അതേസമയം ഡിസംബറില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 56.4ലേക്ക് എത്തി. ഉല്‍പ്പാദനത്തിലെ വിപുലീകരണ നിരക്കിലെ മാന്ദ്യവും കുറഞ്ഞ പുതിയ ബിസിനസ് ഓര്‍ഡറുകളും ഇടിവിന് കാരണമായി.
പ്രധാന വ്യവസായങ്ങളിലെ ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ ഒരു സര്‍വേയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു നിര്‍ണായക സാമ്പത്തിക സൂചകമാണ് പിഎംഐ. തൊഴില്‍, ഉല്‍പ്പാദന നിലകള്‍, പുതിയ ഓര്‍ഡറുകള്‍, വിതരണക്കാരുടെ ഡെലിവറികള്‍, ഇന്‍വെന്ററി ലെവലുകള്‍ എന്നിവയുള്‍പ്പെടെ ബിസിനസ് പ്രവര്‍ത്തനത്തിന്റെ നിരവധി വശങ്ങള്‍ ഇത് വിലയിരുത്തുന്നു.