മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

  • ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതിനാണ് നിക്ഷേപം
  • 2030-ഓടെ ഇന്ത്യയില്‍ 10 ദശലക്ഷം ആളുകളെ എഐ രംഗത്ത് പരിശീലിപ്പിക്കും
  • കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായും നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2025-01-07 11:05 GMT

ഇന്ത്യയില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. 2030-ഓടെ ഇന്ത്യയില്‍ 10 ദശലക്ഷം ആളുകളെ എഐ രംഗത്ത് പരിശീലിപ്പിക്കുമെന്നും മെക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു.

എഐ അതിവേഗം വളരുന്ന ഇന്ത്യ സന്ദര്‍ശിച്ച ടെക് വ്യവസായികളുടെ പട്ടികയിലെ ഏറ്റവും പുതിയ ആളാണ് നാദെല്ല. എന്‍വിഡിയ ചീഫ് ജെന്‍സന്‍ ഹുവാങ്, എഎംഡിയുടെ ലിയ സു, മെറ്റാ ചീഫ് എഐ ശാസ്ത്രജ്ഞന്‍ യാന്‍ ലെകണ്‍ എന്നിവര്‍ സമീപ മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന 3 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം രാജ്യത്ത് നടത്തിയ 'ഏറ്റവും വലിയ വിപുലീകരണം' ആയിരിക്കുമെന്ന് നദെല്ല പറഞ്ഞു.

എന്നാല്‍, ഇത് ചെലവാക്കാനുള്ള സമയപരിധി അദ്ദേഹം നല്‍കിയില്ല.

മൈക്രോസോഫ്റ്റ് അതിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ അസുര്‍ ബാന്‍ഡ് നാമത്തില്‍ നല്‍കുന്നു. 300-ലധികം ഡാറ്റാ സെന്ററുകള്‍ അടങ്ങുന്ന 60-ലധികം അസൂര്‍ പ്രദേശങ്ങളുണ്ട്.

2024 ഫെബ്രുവരിയില്‍ നാദെല്ല ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, 2025-ഓടെ രാജ്യത്തെ 2 പ്രഖ്യാപിച്ചിരുന്നു. ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യക്തികളെ പരിശീലിപ്പിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു.

മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിറ്റേന്നാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍, ഇന്ത്യ സ്റ്റാക്ക്, രാജ്യത്തെ സംരംഭകത്വ അഭിലാഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെച്ചതായി നാദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണത്തെക്കുറിച്ചും നിക്ഷേപ പദ്ധതികളെക്കുറിച്ചും അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചു.

ഇന്ത്യയില്‍ കമ്പനി വളരെയധികം മേഖലാ വിപുലീകരണം നടത്തുന്നുണ്ടെന്ന് നാദെല്ല പറഞ്ഞു.എഐ രംഗത്ത് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News