പ്രോത്സാഹനങ്ങള്‍ ആവശ്യപ്പെട്ട് നൈപുണ്യ വികസന മേഖല

  • പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനിലാണ് നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും ഉയര്‍ന്നത്
  • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു
  • യുവാക്കളെ ജോലിക്ക് സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മന്ത്രാലയം ക്ഷണിച്ചു

Update: 2024-06-26 03:33 GMT

പൊതുബജറ്റിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് തൊഴില്‍, നൈപുണ്യ വികസന മേഖലകളിലെ വിദഗ്ധരുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. എട്ടാമത് പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനാണ് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.

മേഖലയില്‍ വിദഗ്ധരായ ആളുകളുടെ ആവശ്യകത അറിയിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍ പറഞ്ഞു. അന്‍ഷുമാന്‍ മാഗസിന്‍, സുചിത ദത്ത, സര്‍വേഷ് അഗര്‍വാള്‍, ഗായത്രി വാസുദേവന്‍ തുടങ്ങിയ നൈപുണ്യ, തൊഴില്‍ മേഖലയിലെ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തത്. അടിസ്ഥാനപരമായി നൈപുണ്യവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് സിഐഐ നോര്‍ത്തേണ്‍ റീജിയന്റെ മുന്‍ ചെയര്‍മാനായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു. യോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.

ജീവനക്കാരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് എവിടെ നിന്ന് പ്രോത്സാഹനങ്ങള്‍ നല്‍കാമെന്ന് മന്ത്രാലയം ചോദിച്ചു. യുവാക്കളെ ജോലിക്ക് സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മന്ത്രാലയം ക്ഷണിച്ചു.

യോഗത്തില്‍, ഇന്ത്യന്‍ സ്റ്റാഫിംഗ് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുചിത്ര ദത്ത, തൊഴില്‍ സേവനത്തിനുള്ള ജിഎസ്ടി നിരക്ക് 5 ശതമാനമായി പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. ഔപചാരിക തൊഴില്‍ രീതികള്‍ സ്വീകരിക്കുന്നത് പരിഗണിക്കാന്‍ കൂടുതല്‍ കമ്പനികളെ ഇപ്പോള്‍ അനുവദിക്കുന്നു.എന്നാല്‍ മെറിറ്റ് സേവനങ്ങള്‍ക്ക് കീഴിലാണ് തൊഴില്‍ പരിഗണിക്കേണ്ടതെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക സുരക്ഷയുടെ വര്‍ധിച്ചുവരുന്ന പങ്ക് തിരിച്ചറിഞ്ഞ്, ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ ഔപചാരികവല്‍ക്കരണത്തിന്റെ പരിധി വിപുലീകരിക്കേണ്ടതുണ്ട്.

തൊഴില്‍ സേനയില്‍ സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വിദേശ ഭാഷാ സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

Tags:    

Similar News