രഘുറാം രാജന്റെ പരാമർശങ്ങൾ പക്ഷപാതപരമെന്ന് എസ്ബിഐ
- 2023 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ത്രൈമാസിക വാർഷിക ജി ഡി പി വളർച്ച തുടർച്ചയായി കുറയുന്ന പ്രവണതയിലാണ്
- ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കാജനകമാണെന്ന് രാജൻ പറഞ്ഞു.
ഡൽഹി: ഇന്ത്യ ഹിന്ദു വളർച്ചാ നിരക്കിനോട് അപകടകരമാംവിധം അടുത്തുനിൽക്കുന്നുവെന്ന വാദങ്ങൾ തള്ളിക്കളഞ്ഞ് എസ്ബിഐ ഗവേഷണ റിപ്പോർട്ട്.
സമീപകാല ജിഡിപി സംഖ്യകളുടെയും ലഭ്യമായ ടാറ്റയുടെയും പശ്ചാത്തലത്തിൽ ഇത്തരം പ്രസ്താവനകൾ തെറ്റായ വിഭാവനയും പക്ഷപാതപരവും അകാലവുമാണെന്ന് എസ ബി ഐ വ്യക്തമാക്കി.
"ത്രൈമാസ സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ജിഡിപി വളർച്ചയുടെ വ്യാഖ്യാനങ്ങൾ ഒരു പുകമറയാണ്", എസ്ബിഐ റിപ്പോർട്ട് 'ഇക്കോവ്റാപ്പ്' പറയുന്നു.
സ്വകാര്യമേഖലയിലെ നിക്ഷേപം, ഉയർന്ന പലിശനിരക്ക്, ആഗോള വളർച്ചയുടെ മന്ദഗതി എന്നിവ കണക്കിലെടുത്ത് ഇന്ത്യ ഹിന്ദു വളർച്ചാ നിരക്കിനോട് "അപകടകരമായി അടുത്തു" എന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞതിന് ദിവസങ്ങൾക്കുള്ളിലാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയ ദേശീയ വരുമാനത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കാജനകമാണെന്ന് രാജൻ പറഞ്ഞു.
1950-കൾ മുതൽ 1980-കൾ വരെയുള്ള ഇന്ത്യയുടെ കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്കിനെ വിവരിക്കുന്ന ഒരു പദമാണ് ഹിന്ദു വളർച്ചാ നിരക്ക്, ഇത് ശരാശരി 3.5 ശതമാനം ആയിരുന്നു. മന്ദഗതിയിലുള്ള വളർച്ചയെ വിവരിക്കാൻ 1978 ൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ഈ പദം ഉപയോഗിച്ചത്.
"2023 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ത്രൈമാസിക വാർഷിക ജി ഡി പി വളർച്ച തുടർച്ചയായി കുറയുന്ന പ്രവണതയിലാണ്, എങ്കിലും, ഇന്ത്യയുടെ വളർച്ച 1980-ന് മുമ്പുള്ള വളർച്ചാ നിരക്കിനെ അനുസ്മരിപ്പിക്കുന്നു എന്ന വാദം രാജ് കൃഷ്ണയുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്നു," റിപ്പോർട്ട് പറയുന്നു.
ത്രൈമാസ വളർച്ചാ സംഖ്യകൾ ആശ്രയിക്കാവുന്നതല്ല; ഗുരുതരമായ വ്യാഖ്യാനങ്ങൾക്ക് അത് ഒഴിവാക്കേണ്ടതാണ് 2023 സാമ്പത്തിക വർഷത്തിൽ അവസാനിച്ച 3 വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2 ലക്ഷം കോടി രൂപയുടെ മുകളിലേക്ക് ഉയർന്നിട്ടുണ്ട്..
"അത്തരം വാദം സമീപകാല ജിഡിപി സംഖ്യകൾ കണക്കാക്കുമ്പോൾ തെറ്റായതും പക്ഷപാതപരവും ആണ്," റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിലെ നിക്ഷേപ, സമ്പാദ്യ ഡാറ്റ രസകരമായ പോയിന്റുകൾ വെളിപ്പെടുത്തുന്നുവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
ഗവൺമെന്റിന്റെ മൊത്ത മൂലധന രൂപീകരണം (ജിസിഎഫ്; gross capital formation) 2020-21 ൽ 10.7 ശതമാനത്തിൽ നിന്ന് 2021-22 ൽ 11.8 ശതമാനത്തിലെത്തി.
“ഇത് ഇതേ കാലയളവിൽ സ്വകാര്യമേഖലയിലെ നിക്ഷേപം 10 ശതമാനത്തിൽ നിന്ന് 10.8 ശതമാനമായി കുതിച്ചുയരുന്നത്തിൽ വലിയ സ്വാധീനം ചെലുത്തി,” അതിൽ പറയുന്നു.
മൊത്തത്തിലുള്ള മൂലധന രൂപീകരണം 2022-23 ൽ 32 ശതമാനം കവിഞ്ഞതായി കണക്കാക്കപ്പെടുന്നു, ഇത് 2018-19 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.
റിപ്പോർട്ട് അനുസരിച്ച്, മൊത്ത സമ്പാദ്യം 2020-21 ലെ 29 ശതമാനത്തിൽ നിന്ന് 2021-22 ൽ 30 ശതമാനമായി ഉയർന്നു.
"2022-23 ൽ ഈ അനുപാതം 31 ശതമാനം കടന്നിരിക്കുമെന്ന് കരുതുന്നു, 2018-19 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നിക്ഷേപം പോലുള്ള സാമ്പത്തിക സമ്പാദ്യത്തിൽ കുത്തനെയുള്ള വർദ്ധന കാരണം, പാൻഡെമിക് കാലയളവിൽ ഗാർഹിക സമ്പാദ്യം കുത്തനെ വർദ്ധിച്ചു," എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വകുപ്പ് റിപ്പോർട്ട് പറയുന്നു.
ഗാർഹിക സാമ്പത്തിക സമ്പാദ്യം 2020-21-ൽ 15.4 ശതമാനത്തിൽ നിന്ന് 2022-23-ൽ 11.1 ശതമാനമായി കുറഞ്ഞപ്പോൾ, ഭൗതിക ആസ്തികളിലെ സമ്പാദ്യം 2020-21-ൽ 10.7 ശതമാനത്തിൽ നിന്ന് 2021-22-ൽ 11.8 ശതമാനമായി കുത്തനെ വളർന്നു.
"പ്രഥമികമായ വിശകലനം കാണിക്കുന്നത്, അധിക ഉൽപാദന യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ മൂലധനത്തിന്റെ അധിക യൂണിറ്റുകൾ (നിക്ഷേപം) അളക്കുന്ന ഇൻക്രിമെന്റൽ ക്യാപിറ്റൽ ഔട്ട്പുട്ട് റേഷ്യോ (ഐസിഒആർ) മെച്ചപ്പെടുന്നു എന്നാണ്.
"2012 സാമ്പത്തിക വർഷത്തിൽ 7.5 ആയിരുന്ന ഐസിഒആർ ഇപ്പോൾ 22 സാമ്പത്തിക വർഷത്തിൽ 3.5 ആയി. വ്യക്തമായും, അടുത്ത യൂണിറ്റ് ഉൽപാദനത്തിന് മൂലധനത്തിന്റെ പകുതി മാത്രമേ ആവശ്യമുള്ളൂ," അത് പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 4.4 ശതമാനമായി കുറഞ്ഞു; ഇത് രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 6.3 ശതമാനവും ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ)13.2 ശതമാനവുമായിരുന്നു.
മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 5.2 ശതമാനമായിരുന്നു വളർച്ച.