റീട്ടെയില്‍ പണപ്പെരുപ്പം 6.21 ശതമാനമായി ഉയര്‍ന്നു

  • ഭക്ഷ്യവസ്തുക്കളിലുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം
  • സെപ്റ്റംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.49 ശതമാനമായിരുന്നു
  • ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഒക്ടോബറില്‍ 10.87 ശതമാനമായി

Update: 2024-11-12 11:25 GMT

റീട്ടെയില്‍ പണപ്പെരുപ്പം 6.21 ശതമാനമായി ഉയര്‍ന്നു

ഒക്ടോബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.21 ശതമാനമായി വര്‍ധിച്ചു. ഭക്ഷ്യവസ്തുക്കളിലുണ്ടായ വിലക്കയറ്റമാണ് ഇതിന് പ്രധാനകാരണമായത്. ആര്‍ബിഐ നിശ്ചയിച്ച നിരക്കിനെയും റീട്ടെയില്‍ പണപ്പെരുപ്പം മറികടന്നു. മുന്‍ മാസം ഇത് 5.49 ശതമാനമായിരുന്നു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഒക്ടോബറില്‍ 4.87 ശതമാനമായിരുന്നു.

ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് ഡാറ്റ കാണിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 9.24 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 10.87 ശതമാനമായി ഉയര്‍ന്നു എന്നാണ്. കഴിഞ്ഞവര്‍ഷം ഇതേമാസം ഇത് 6.61 ശതമാനം മാത്രമായിരുന്നു.

Tags:    

Similar News