യുഎസ് ടര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ഇനി ഇന്ത്യന്‍ ഡൈനിംഗ് ടേബിളിലേക്ക്

  • അമേരിക്കന്‍ ടര്‍ക്കി പോള്‍ട്രി ഉല്‍പ്പന്നങ്ങളുടെ ആദ്യ കയറ്റുമതി യുഎസില്‍നിന്ന് പുറപ്പെട്ടു
  • ഉയര്‍ന്ന താരിഫ് കുറയ്ക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഉല്‍പ്പന്നങ്ങളെത്തുന്നത്
  • ഇന്ത്യയിലേക്കുള്ള വ്യാപാരം യുഎസ് ടര്‍ക്കി ഉത്പാദകര്‍ക്ക് പുതിയ വാതിലുകള്‍ തുറന്നു നല്‍കുന്നു

Update: 2024-11-13 03:16 GMT

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തി ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ടര്‍ക്കി പോള്‍ട്രി ഉല്‍പ്പന്നങ്ങളുടെ ആദ്യ കയറ്റുമതി യുഎസില്‍നിന്ന് പുറപ്പെട്ടു.

യുഎസ് ടര്‍ക്കി ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന താരിഫ് കുറയ്ക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് കയറ്റുമതി.

ഇത് അന്താരാഷ്ട്ര വ്യാപാരത്തിലെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു, ആഗോള വിപണിയില്‍ അമേരിക്കന്‍ ടര്‍ക്കി ഉല്‍പ്പന്നങ്ങളുടെ വ്യാപനം വിപുലീകരിക്കുകയും യുഎസ് ടര്‍ക്കി ഉത്പാദകര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യുന്നുവെന്ന് സെനറ്റ് ഇന്ത്യ കോക്കസിന്റെ കോ-ചെയര്‍ കൂടിയായ വിര്‍ജീനിയയില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു.

''ഈ കയറ്റുമതി വിര്‍ജീനിയയിലെ കോഴി ഉല്‍പ്പാദകര്‍ക്ക് ഒരു മികച്ച അവസരമാണ്, കൂടാതെ യുഎസ്-ഇന്ത്യ വ്യാപാരത്തിന് ഒരു വലിയ മുന്നേറ്റം കൂടിയാണിത്്,'' അദ്ദേഹം പറഞ്ഞു. വിര്‍ജീനിയയിലെ കോഴി ഉത്പാദകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതും കാണാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര കരാറിന്റെയും താരിഫ് കുറച്ചതിന്റെയും ഫലമായാണ് ഈ കയറ്റുമതി വരുന്നത്, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ശ്രമത്തിലൂടെ സുഗമമാക്കുന്നു.

കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി, യുഎസ് ടര്‍ക്കി, പോള്‍ട്രി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യയിലെ വിപണി പ്രവേശനം വര്‍ധിപ്പിക്കാന്‍ അംബാസഡര്‍ കാതറിന്‍ തായ്യോട് വാര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന താരിഫ് കാരണം ഇന്ത്യന്‍ വിപണിയില്‍ നിന്ന് കാര്യമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു.

' യുഎസ് ടര്‍ക്കി ഉത്പാദകര്‍ ലോകമെമ്പാടും സുരക്ഷിതവും പോഷകപ്രദവും വൈവിധ്യമാര്‍ന്നതുമായ പ്രോട്ടീന്‍ ഓപ്ഷനുകള്‍ നല്‍കുന്നതിന് വളരെക്കാലമായി പ്രതിജ്ഞാബദ്ധരാണ്. കൂടാതെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ടര്‍ക്കിയുടെ അസാധാരണമായ ഗുണനിലവാരം അനുഭവപ്പെടുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' നാഷണല്‍ ടര്‍ക്കി ഫെഡറേഷന്റെ സിഇഒ ലെസ്ലീ ഓഡന്‍ പറഞ്ഞു.

ഈ ആദ്യ കയറ്റുമതി യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളുടെ ശക്തിയുടെയും ഭക്ഷ്യ വൈവിധ്യവും ഗുണനിലവാരവും വിപുലീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്, അദ്ദേഹം പറഞ്ഞു.

ഈ പുതിയ വിപണി അവസരത്തിന്റെ ഭാഗമാകാന്‍ സഹകരണസംഘം ആവേശഭരിതരാണെന്ന് വിര്‍ജീനിയ പൗള്‍ട്രി ഗ്രോവേഴ്സ് കോഓപ്പറേറ്റീവ് പ്രസിഡന്റ് ജോണ്‍ കിംഗ് പറഞ്ഞു. ഈ നീക്കം നിരവധി സ്വതന്ത്ര ടര്‍ക്കി കര്‍ഷക ഉടമകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News