ഇന്ത്യയുടെ പണനയം കാത്ത് വിദേശ ബാങ്കുകള്‍
- പണപ്പെരുപ്പം ഒക്ടോബറില്‍ 14 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ ആര്‍ബിഐ നിലപാടിന് പ്രാധാന്യമേറെ
- ഡിസംബര്‍ 4മുതല്‍ 6 വരെയാണ് ആര്‍ബിഐയുടെ പണനയ യോഗം
ആര്‍ബിഐയുടെ വായ്പാ നിലപാടിനായി കാത്തിരിക്കുകയാണ് വിദേശ ബാങ്കുകള്‍. രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറില്‍ 14 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണിത്.
ഡിസംബര്‍ 4മുതല്‍ 6 വരെ ആര്‍ബിഐയുടെ പണനയ യോഗത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് വിദേശ ബാങ്കുകള്‍ ആര്‍ബിഐയെ നിലപാടറിയിച്ചേക്കും. 2024 ഒക്ടോബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.2 ശതമാനത്തിയിരുന്നു. ഇത് 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ആര്‍ബിഐയുടെ ടോളറന്‍സ് പരിധി 6 ശതമാനമാണ്. ഇതിലും മുകളിലാണ് പണപ്പെരുപ്പം.
റീട്ടെയില്‍ പണപ്പെരുപ്പം കണക്കിലെടുത്ത്, നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാന്‍ ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിദേശ ബാങ്കുകള്‍ കണക്കാക്കുന്നത്. വളര്‍ച്ചാ കാഴ്ച്ചപ്പാടും പണപ്പെരുപ്പവും പരിഗണിച്ചാകും ഡിസംബറില്‍ എംപിസി തീരുമാനമുണ്ടാവുക. 2023 ഫെബ്രുവരി മുതല്‍ ആര്‍ബിഐ പോളിസി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
അതേസമയം ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ ആര്‍ബിഐ നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കാണ് പണപ്പെരുപ്പം കൂടുതല്‍ അനുഭവപ്പെടുന്നത്. ഇത് ഖാരിഫ് വിളകള്‍ വിപണികയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ ആര്‍ബിഐ നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കാണ് പണപ്പെരുപ്പം കൂടുതല്‍ അനുഭവപ്പെടുന്നത്. ഇത് ഖാരിഫ് വിളകള്‍ വിപണിയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.