മാര്‍ച്ചില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യകത റെക്കോഡ് ഉയരത്തില്‍

  • വളര്‍ച്ചയെ നയിച്ചത് ബിറ്റുമെന്‍ ആവശ്യകത
  • പാചക വാതക വില്‍പ്പനയില്‍ ഇടിവ്
;

Update: 2023-04-11 09:41 GMT
indias fuel demand hits record high in march
  • whatsapp icon

മാര്‍ച്ചില്‍ ഇന്ത്യയുടെ ഇന്ധന ഉപഭോഗം പുതിയ റെക്കോഡ് രേഖപ്പെടുത്തിയെന്ന് എണ്ണ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ ഡാറ്റ. 2022 മാര്‍ച്ചിനെ അപേക്ഷിച്ച 2023 മാര്‍ച്ചില്‍ ഇന്ധന ഉപഭോഗം 5 ശതമാനം വര്‍ധിച്ച് പ്രതിദിനം 20.5 മില്യണ്‍ ടണ്‍ എന്ന തലത്തിലേക്കെത്തി. 1998 മുതലുള്ള, രേഖപ്പെടുത്തിയ കാലയളവിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന ഉപഭോഗമാണിത്. ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചെലവിടലിന്റെയും ഫലമാണ് മാര്‍ച്ചിലെ ഈ പ്രകടനമെന്ന് ക്രൂഡ് അനലിസ്റ്റ് വിക്റ്റര്‍ കറ്റോണ വിശദീകരിക്കുന്നു.

റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെനാണ് മാര്‍ച്ചിലെ വളര്‍ച്ചയെ പ്രധാനമായും നയിച്ചത്. മുന്‍മാസങ്ങളില്‍ ഗതാഗത ഇന്ധനങ്ങളായ ഡീസലും പെട്രോളുമാണ് വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചിരുന്നത്. ബിറ്റുമെനിന്റെ വില്‍പ്പന ഫെബ്രുവരിയെ അപേക്ഷിച്ച് 16.5% ഉയര്‍ന്നു. ജെറ്റ് ഇന്ധന വില്‍പ്പന 10.4 ശതമാനം വര്‍ധിച്ച് 0.69 മില്യണ്‍ ടണ്ണിലേക്കെത്തി. ഡീസല്‍ വില്‍പ്പന 11.4% ഉയര്‍ന്ന് 7.80 മില്യണ്‍ ടണ്ണിലേക്കെത്തി. മുന്‍ വര്‍ഷം മാര്‍ച്ചുമായുള്ള താരതമ്യത്തില്‍ പെട്രോളിന്റെ വില്‍പ്പന 6.8% ഉയര്‍ന്ന് 3.1 മില്യണ്‍ ടണ്ണിലേക്ക് എത്തിയിരുന്നു. അതേസമയം പാചക വാതക വില്‍പ്പന 2.7% ഇടിവോടെ 2.41 മില്യണ്‍ ടണ്ണിലേക്കെത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍മാണ, അടിസ്ഥാനസൗകര്യ മേഖലയിലെ ചെലവിടല്‍ ഉയരുന്നത് ഇന്ധന ആവശ്യകത ഉയര്‍ത്തുമെന്നാണ് ഓയില്‍ മാര്‍ക്കറ്റ് അനലിസ്റ്റായ സുഗന്ധ സച്ച്‌ദേവ വിലയിരുത്തുന്നത്. റഷ്യക്കു മേലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധത്തിന്റെ ഫലമായി ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നതും അന്താരാഷ്ട്ര യാത്രകളിലുണ്ടായ വര്‍ധനയും ജെറ്റ് ഇന്ധനത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിയതും ഇതിന് ബലമേകുന്നു.

Tags:    

Similar News