ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാലക്ഷ്യം കുറച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി

  • ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ ലക്ഷ്യം 6.3 ശതമാനമായാണ് കുറച്ചത്
  • ഇന്ത്യയുടെ ജിഡിപി ഇടിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്

Update: 2024-12-03 11:06 GMT

മോര്‍ഗന്‍ സ്റ്റാന്‍ലി ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ ലക്ഷ്യം 6.3 ശതമാനമായി വെട്ടിക്കുറച്ചു . ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്. മോര്‍ഗന്‍ സ്റ്റാന്‍ലി 2025 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ ലക്ഷ്യം നവംബറില്‍ 6.7 ശതമാനമായി കുറച്ചിരുന്നു. എന്നിരുന്നാലും, 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ജിഡിപിയില്‍ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.4 ശതമാനമായി കുറഞ്ഞു, 2023 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. മുന്‍ പാദത്തില്‍ കണ്ട 6.7 ശതമാനത്തിന് താഴെയായിരുന്നു ഇത്. സ്വകാര്യ ഉപഭോഗത്തിലും മൂലധനച്ചെലവിലും (കാപെക്സ്) മാന്ദ്യം പ്രകടമായിരുന്നു. എന്നിരുന്നാലും സ്വകാര്യ ഉപഭോഗം മൂലധനച്ചെലവിനെ മറികടന്നു,സേവന മേഖല 7.1 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, വ്യവസായ മേഖല 3.9 ശതമാനം വര്‍ദ്ധനയോടെ പിന്നിലായി.

2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു, വളര്‍ച്ചയില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പോസിറ്റീവ് ട്രെന്‍ഡുകള്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.

Tags:    

Similar News