സ്‍റ്റാര്‍ട്ട്അപ്, ടെക് തൊഴില്‍ നഷ്ടങ്ങളില്‍ 15% വാര്‍ഷിക വര്‍ധന

  • ഏറ്റവും വലിയ പിരിച്ചുവിടല്‍ എഡ്ടെക്കില്‍
  • പിരിട്ടുവിടല്‍ ഏറെയും ബെംഗളൂരുവില്‍
  • സ്‍റ്റാര്‍ട്ട്അപ്പ് ഫണ്ടിംഗിലും വലിയ ഇടിവ്

Update: 2023-12-31 10:46 GMT

സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ടെക്‌നോളജി കമ്പനികളിലെ തൊഴിൽ നഷ്ടം 2023ൽ മുൻ വർഷത്തെ അപേക്ഷിച്ച് 15.3 ശതമാനം ഉയർന്നുവെന്ന് റിപ്പോര്‍ട്ട്. ടെക്‌നോളജി മേഖലയിലെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നത് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Layoffs.fyi-യുടെ ഡാറ്റ പ്രകാരം 16,000-ത്തിലധികം ആളുകൾക്ക് രാജ്യത്ത് ടെക്നോളജി സ്‍റ്റാര്‍ട്ടപ്പുകളില്‍ ജോലി നഷ്ടപ്പെട്ടു.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് ഡാറ്റ സമാഹരിച്ചിട്ടുള്ളത് തൊഴിൽ നഷ്‌ടത്തിന്റെ കൃത്യമായ കണക്കായി ഇതിനെ കാണാനാവില്ലെങ്കിലും മൊത്തത്തിലുള്ള പ്രവണതയുടെ സൂചനയായി കാണാം. വികാസം പ്രാപിച്ച ടെക്‌നോളജി കമ്പനികളേക്കാൾ സ്റ്റാർട്ടപ്പ് സ്‌പെയ്‌സിലുള്ള കമ്പനികളിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്കാണ് ഇതിലുള്ളത്.

ആശങ്കയായി എഡ്ടെക്

എഡ്-ടെക് മേഖലയില്‍ 4,700 പേരെ 2023ല്‍ പിരിച്ചുവിട്ടു, ഭക്ഷണം (2,765), ധനകാര്യം (2,141), റീട്ടെയിൽ (1,772), ഉപഭോക്തൃ സേവനം (1,488), ആരോഗ്യ സംരക്ഷണം (991) തുടങ്ങിയ മേഖലകളിലെ സ്‍റ്റാര്‍ട്ട്അപ്പുകളിലും പിരിച്ചുവിടലുകള്‍ രേഖപ്പെടുത്തി.

വെബ്‌സൈറ്റ് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ 2023ല്‍ പ്രതിദിനം ശരാശരി 45 പേർക്ക് ജോലി നഷ്‌ടപ്പെട്ടു. മുൻ വർഷം 14,224 പിരിച്ചുവിടലുകളാണ് രേഖപ്പെടുത്തിയിരുന്നത്. 

പിരിച്ചുവിടലില്‍ മുന്നില്‍ ബെംഗളൂരു

സ്‍റ്റാര്‍ട്ട്അപ് ടെക് സ്ഥാപനങ്ങളിലെ പിരിച്ചുവിടലില്‍ മുന്നില്‍ നില്‍ക്കുന്നതും ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളുരു ആണ്. ഗുഡ്‍ഗാവ്, മുംബൈ, നോയ്ഡ എന്നിവയാണ് പിരിച്ചുവിടലികളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. 

Tracxn-ൽ നിന്നുള്ള കണക്കുകൾ പ്രകാരം സ്റ്റാർട്ടപ്പ് ഫണ്ടിംഗും ഈ വർഷം മാന്ദ്യത്തിലായിരുന്നു. മുന്‍ വര്‍ഷം 25.9 ബില്യൺ ഡോളർ ഫണ്ട് സ്‍റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ 2023ൽ ലഭിച്ചത് 8.1 ബില്യൺ ഡോളർ മാത്രമാണ്.

Tags:    

Similar News