ഇന്ത്യയിലെ നിക്ഷേപവും തൊഴിലും ഇരട്ടിയാക്കും: ഫോക്‌സ്‌കോണ്‍

  • ബെഗളൂരുവിലെ പ്ലാന്റില്‍ ഐഫോണുകള്‍ കൂട്ടിച്ചേര്‍ക്കും
  • ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കിക്കപ്പെടാന്‍ സാധ്യത
;

Update: 2023-09-18 06:43 GMT
india to double investment, jobs by foxconn
  • whatsapp icon

ഇന്ത്യയിലെ നിക്ഷേപവും തൊഴിലവസരങ്ങളും ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ആപ്പിളിന്റെ പങ്കാളിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്. വാഷിംഗ്ടണ്‍-ബെയ്ജിംഗ് സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതനുസരിച്ച് ചൈനയില്‍നിന്നും ക്രമേണ നിര്‍മ്മാണം മാറ്റുന്നത് കമ്പനി പരിഗണിക്കുകയാണ്. ഇന്ത്യയാണ് ഫോക്‌സ്‌കോണ്‍ പകരം കണ്ടെത്തിയിട്ടുള്ള രാജ്യം. ഇവിടെ വര്‍ഷങ്ങള്‍ മുമ്പുതന്നെ അവര്‍ നിക്ഷേപം ആരംഭിച്ചിരുന്നു. ഇപ്പോള്‍ അത് വര്‍ധിപ്പിക്കുകയാണ്.

ഇന്ത്യയിലെ ഫോക്സ്‌കോണ്‍ പ്രതിനിധി വി ലീയാണ് രാജ്യത്ത് നിക്ഷേപം ഇരട്ടിയാക്കുമെന്ന പദ്ധതി തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിംഗില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് സ്വാഭാവികമായും ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാന്‍ സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് കമ്പനി ആശംസകള്‍ നേരാനും മറന്നില്ല.

''ഇന്ത്യയിലെ തൊഴില്‍, എഫ്ഡിഐ, ബിസിനസ് വലുപ്പം എന്നിവ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത വര്‍ഷം താങ്കള്‍ക്ക് ഒരു മികച്ച ജന്മദിന സമ്മാനം നല്‍കാന്‍ ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും,'' ലീ പറഞ്ഞു.

തായ് വാന്‍ കമ്പനിയുടെ നിക്ഷേപ പദ്ധതികളില്‍ ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയുള്ള പ്ലാന്റ് ഐഫോണുകള്‍ കൂട്ടിച്ചേര്‍ക്കാനും ഏകദേശം 100,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ വിപുലീകരണം ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദകരെന്ന പദവി ചൈനയ്ക്ക് നഷ്ടമാകുന്നു എന്നതിന്റെ സൂചനയാണ്.

ഇന്ത്യയും വിയറ്റ്നാമും പോലുള്ള ബദല്‍ സ്ഥലങ്ങള്‍ പരീക്ഷിക്കാൻ  ആപ്പിളും മറ്റ് യുഎസ് ബ്രാന്‍ഡുകളും തയ്യാറായത് ചൈനക്ക് തിരിച്ചടിയാണ്. ഇത് ആഗോള വിതരണ ശൃംഖലയുടെ പുനര്‍വിചിന്തനം കൂടിയാണ്.

കൂടാതെ ഉക്രൈന്‍ യുദ്ധം, പകര്‍ച്ചവ്യാധി എന്നിവ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മിക്കുന്ന രീതിയെ പുനര്നിര്ണയിക്കും ഒമ്പത് പ്രൊഡക്ഷന്‍ കാമ്പസുകളും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന 30-ലധികം ഫാക്ടറികളും നടത്തുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള അവരുടെ തീരുമാനം ഹോണ്‍ ഹായ് ചെയര്‍മാന്‍ യംഗ് ലിയു കഴിഞ്ഞ മാസം  സ്ഥിരീകരിച്ചിരുന്നു. 1000 കോടി ഡോളര്‍ വരുമാനം നേടുന്ന കമ്പനി രാജ്യത്തെ വിപുലീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്- ലിയു പറയുന്നു. 

Tags:    

Similar News