ചൈനീസ് ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ സിവിഡി ചുമത്തില്ല

  • ഉദ്യോഗസ്ഥരുടെ ശുപാര്‍ശയും നിര്‍മ്മാതാക്കളുടെ ലോബിയിംഗും സര്‍ക്കാര്‍ തള്ളി
  • ഉപയോക്താക്കള്‍ക്ക് ഉയര്‍ന്നവില നല്‍കേണ്ടിവരും എന്നതാണ് കാരണം
  • ഡിജിടിആര്‍ ശുപാര്‍ശ തള്ളിക്കളയുന്നത് അപൂര്‍വം

Update: 2023-07-14 07:22 GMT

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി (സിവിഡി) ചുമത്തില്ല. വ്യാപാര ഉദ്യോഗസ്ഥരുടെ ശുപാര്‍ശയും പ്രാദേശിക സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ലോബിയിംഗും ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല.

അഞ്ച് വര്‍ഷത്തേക്ക് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഫ്‌ളാറ്റ്-റോള്‍ഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 18.95% സിവിഡി ചുമത്താനുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ ശുപാര്‍ശ മന്ത്രാലയം തള്ളിക്കളയുന്നത് അപൂര്‍വ നീക്കമാണ്. ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.

പ്രാദേശിക സ്റ്റീല്‍ നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുമെങ്കിലും ഉയര്‍ന്ന വിലയില്‍ നിന്ന് സ്റ്റീല്‍ ഉപഭോഗ സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സിവിഡി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നു, പക്ഷേ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ചിലവ് നല്‍കേണ്ടി വരും. ഇതിന്റെ അന്തിമ തീരുമാനം ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. 'അതിനാല്‍ നിങ്ങള്‍ ഉപയോക്താക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള താല്‍പ്പര്യം സന്തുലിതമാക്കണം.' ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കോ ഉല്‍പ്പന്നങ്ങള്‍ക്കോ അവരുടെ മാതൃരാജ്യത്ത് സബ്സിഡി നല്‍കുന്ന അധിക നികുതിയാണ് സിവിഡികള്‍, അങ്ങനെ അവ ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ വ്യവസായങ്ങളെ ദോഷകരമായി ബാധിക്കും.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ അനുസരിച്ച്, ഒരു ഉല്‍പ്പന്നത്തിന് അതിന്റെ വ്യാപാര പങ്കാളിയുടെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയാല്‍ ഒരു അംഗരാജ്യത്തിന് സബ്സിഡി വിരുദ്ധ തീരുവ ചുമത്താന്‍ അനുവാദമുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത്തരം ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യ ചുമത്തിയ സിവിഡി ഇതോടെ നീക്കം ചെയ്തു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഉള്‍പ്പെടെ 170-ലധികം ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ സിവിഡി വീണ്ടും ചുമത്താനുള്ള അപേക്ഷയെ പിന്തുണച്ചിട്ടുണ്ട്. ഏപ്രില്‍-മെയ് കാലയളവില്‍ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ വാങ്ങലുകള്‍ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറക്കുമതി 62ശതമാനം വര്‍ധിച്ചിട്ടും ധനമന്ത്രാലയം ശുപാര്‍ശ നിരസിക്കിക്കുയായിരുന്നു.

Tags:    

Similar News