ജിഡിപി 7 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷ: ആര്‍ബിഐ ഗവര്‍ണര്‍

തുടര്‍ച്ചയായുണ്ടാകുന്ന വിപണിയിലെ അസ്ഥിരതകള്‍ മൂലം യൂറോപ്യന്‍ യൂണിയന്‍ ഒരു മാന്ദ്യ സാഹചര്യത്തെയാണ് നേരിടുന്നത്. പക്ഷേ, അത് ഒഴിവാക്കാനുള്ള സാധ്യതകള്‍ അവിടെയുണ്ട്. അമേരിക്ക വളര്‍ച്ച സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാണ്. നിലവിലെ സാഹചര്യത്തില്‍ വളര്‍ച്ച കണക്കുകള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Update: 2022-11-14 07:55 GMT

shaktikanta das monetary policy 

ഡെല്‍ഹി: ഇന്ത്യ 2022-23 വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച നിരക്കോടെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ നേട്ടം ശക്തമായ ആഭ്യന്തര സാമ്പത്തിക ഘടകങ്ങളുടെയും, ധനകാര്യ മേഖലയിലെ സ്ഥിരതയുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും. ബാങ്കിംഗ്, ബാങ്കേതര മേഖലകളുടെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും എച്ച്ടി ലീഡര്‍ഷിപ് ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ ഒന്നിലധികം ആഘാതങ്ങളെയാണ് അതിജീവിച്ചിരിക്കുന്നത്. 'കോവിഡ് പകര്‍ച്ചവ്യാധി, യുക്രെയ്ന്‍-റഷ്യ പ്രതിസന്ധി, ഇപ്പോഴത്തെ വിപണിയിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മൂന്നെണ്ണമായാണ് ഞാന്‍ അതിനെ വിളിക്കുന്നത്. വിപണിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പ്രധാനമായും ലോകം മുഴുവനുമുള്ള കേന്ദ്രബാങ്കുകളുടെ കര്‍ശന പണ നയങ്ങളെ തുടര്‍ന്നുള്ളതാണ്. പ്രത്യേകിച്ച് വികസിത രാജ്യങ്ങളായ അമേരിക്കയുടെ ഫെഡ് പോലുള്ള കേന്ദ്ര ബാങ്കുകളുടെ പണനയങ്ങള്‍. ഇതിനു പുറമേ, ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യവ്‌സഥകളും ഇതേ പാതയിലാണ്.

തുടര്‍ച്ചയായുണ്ടാകുന്ന വിപണിയിലെ അസ്ഥിരതകള്‍ മൂലം യൂറോപ്യന്‍ യൂണിയന്‍ ഒരു മാന്ദ്യ സാഹചര്യത്തെയാണ് നേരിടുന്നത്. പക്ഷേ, അത് ഒഴിവാക്കാനുള്ള സാധ്യതകള്‍ അവിടെയുണ്ട്. അമേരിക്ക വളര്‍ച്ച സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാണ്. നിലവിലെ സാഹചര്യത്തില്‍ വളര്‍ച്ച കണക്കുകള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇന്ത്യ ഏഴ് ശതമാനത്തോളം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎംഎഫിന്റെ അനുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ച നേടുമെന്നാണ്. അത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റും. പണപ്പെരുപ്പമാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന വെല്ലുവിളി. റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റിലെ ഏഴ് ശതമാനത്തില്‍ നിന്നും 7.4 ശതമാനത്തിലേക്ക് സെപ്റ്റംബറില്‍ ഉയര്‍ന്നിരുന്നു. ഒക്ടോബറിലെ കണക്കുകള്‍ തിങ്കളാഴ്ച്ച പുറത്തു വന്നേക്കും. അത് ഏഴ് ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ദാസ് വ്യക്തമാക്കി.

Tags:    

Similar News