ചരക്ക് നീക്കത്തത്തില്‍ വിപ്ലവുമായി ട്രക്ക്‌സ്-ഓണ്‍-ട്രെയിന്‍

  • ബിസിനസ് വളര്‍ച്ചയ്ക്കും റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും മലിനീകരണ നിയന്ത്രണത്തിനും ട്രക്ക്‌സ്-ഓണ്‍-ട്രെയിന്‍ സഹായകം
  • സര്‍വീസ് ആരംഭിച്ചത് 2023 സെപ്റ്റംബര്‍ 18-ന് പടിഞ്ഞാറന്‍ ചരക്ക് ഇടനാഴിയില്‍
  • ഈ പുതിയ ഗതാഗത മോഡലിന് വലിയ വളര്‍ച്ചാ സാധ്യതയെന്ന് വിലയിരുത്തല്‍

Update: 2024-09-24 07:12 GMT

ട്രക്ക്‌സ്-ഓണ്‍-ട്രെയിന്‍ സര്‍വീസിന് വളരെ വലിയ വളര്‍ച്ചാ സാധ്യതയെന്ന് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (ഡിഎഫ് സിസിഐഎല്‍) അറിയിച്ചു. 2023 സെപ്റ്റംബര്‍ 18-ന് പടിഞ്ഞാറന്‍ ചരക്ക് ഇടനാഴിയില്‍ ആരംഭിച്ച സര്‍വീസ് വളരെ വിജയമായി. ബിസിനസ് വളര്‍ച്ചയ്ക്കും റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും മലിനീകരണ നിയന്ത്രണത്തിനുമുള്ള ഒരു സവിശേഷ സംരംഭമായി ഇതുമാറി.

സെപ്റ്റംബര്‍ 18-ന് സേവനം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഈ പുതിയ ഗതാഗത മോഡലിന് വലിയ വളര്‍ച്ചാ സാധ്യതയുണ്ടെന്ന് പരീക്ഷണം തെളിയിച്ചു.

ട്രക്ക്‌സ്-ഓണ്‍-ട്രെയിന്‍ സേവനത്തില്‍, ഗുജറാത്തിലെ പാലന്‍പൂരില്‍ പ്രതിദിനം 30 ട്രക്കുകള്‍ ഒരു ചരക്ക് ട്രെയിനില്‍ കയറ്റുകയും ഇടനാഴിയിലൂടെ ഹരിയാനയിലെ രേവാരിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഏകദേശം 12 മണിക്കൂറിനുള്ളില്‍ ഇത് 630 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു.

രേവാരിയില്‍ ഇറക്കിയ ശേഷം റോഡുമാര്‍ഗം ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും. ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകഴിഞ്ഞാല്‍, തിച്ചത്തുന്ന ട്രക്കുകള്‍ ട്രെയിനില്‍ തിരികെ പഴയ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്യും.

30 എണ്ണത്തില്‍ 25 എണ്ണവും ബനാസിലെ അമുല്‍ ഡെയറിയില്‍ നിന്ന് പാലന്‍പൂര്‍ ലോഡിംഗ് പോയിന്റിലേക്ക് റോഡ് മാര്‍ഗം വരുന്ന പാല്‍ ടാങ്കറുകളാണ്. മറ്റ് 5 ട്രക്കുകള്‍ പച്ചക്കറികള്‍, യന്ത്രങ്ങള്‍, ഡീസല്‍ ഓയില്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ വഹിക്കുന്നുണ്ടെന്ന് ഡിഎഫ് സിസിഐഎല്‍ വക്താവ് പറഞ്ഞു.

'യാത്രയിലുടനീളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ഞങ്ങള്‍ പ്രത്യേക കോച്ച് നല്‍കുന്നു. 25 ടാങ്കറുകള്‍ റെവാരിയില്‍ ഇറക്കിയ ശേഷം, ഫരീദാബാദിലെ പ്രിതാലയിലേക്ക് റോഡ് മാര്‍ഗം ഓടിക്കുന്നു. അവിടെ പാലും മറ്റ് പാലുല്‍പ്പന്നങ്ങളും പാക്കേജുചെയ്യാന്‍ അമുലിന് മറ്റൊരു ഡയറിയുണ്ട്.'

മുമ്പ് ബനാസ് ഡെയറിയില്‍ നിന്ന് ഇതേ ടാങ്കറുകള്‍ 30 മണിക്കൂര്‍ കൊണ്ടാണ് പൃതാലയില്‍ എത്തിയിരുന്നത്. ഇത് പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരത്തെ ബാധിച്ചിരുന്നു. ഇപ്പോള്‍ ചരക്ക് ഇടനാഴിയില്‍ പാലിന്റെ ഗുണനിലവാരം ലോഡിംഗ് സമയത്തേക്കാള്‍ മികച്ചതാണെന്ന് ഉറപ്പാക്കി യാത്രാ സമയം 20 മണിക്കൂര്‍ കുറച്ചു.

'ഡല്‍ഹി-എന്‍സിആറിലെ ആളുകള്‍ക്ക് മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ മികച്ച ഗുണനിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. ടാങ്കറുകള്‍ നിറയ്ക്കുന്ന സമയത്ത്, അതിന്റെ താപനില 2 ഡിഗ്രി സെല്‍ഷ്യസിലാണ് നിലനിര്‍ത്തുന്നത്',വക്താവ് പറഞ്ഞു.

ചരക്കുകളുടെ വിശ്വസനീയവും ലാഭകരവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴികള്‍ (ഡിഎഫ്സി) വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏഴ് സംസ്ഥാനങ്ങളിലെ 56 ജില്ലകളിലൂടെ കടന്നുപോകുന്ന 2,843 കിലോമീറ്റര്‍ ദൈര്‍ഘ്യം ഇപ്പോള്‍ 96.4 ശതമാനം പൂര്‍ത്തിയായി. 1,337 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി (ഇഡിഎഫ്സി) ലുധിയാന മുതല്‍ സോനാഗര്‍ വരെയാണ്. 1,506 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി (ഡബ്ല്യുഡിഎഫ്സി) ഉത്തര്‍പ്രദേശിലെ ദാദ്രിയെ മുംബൈയുമായി ബന്ധിപ്പിക്കുന്നു,'' ഡിഎഫ്സിസിഐഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News