ഇന്ത്യയുടെ ബോണ്ടുകൾ ഉടൻ എഫ് റ്റി എസ് ഇ സൂചികയിൽ ഉൾപ്പെടുത്തത്തില്ല

ഗവണ്മെന്റ് ബോണ്ടുകളുടെ വിപണനത്തിൽ ഘടനാപരമായ ചില മാറ്റങ്ങൾ വേണ൦;

Update: 2023-09-29 07:52 GMT
indias bonds will not be included in the ftse index soon
  • whatsapp icon

ഇന്ത്യാ ഗവൺമെന്റിന്റെ ബോണ്ടുകൾ തങ്ങളുടെ സൂചികയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലന്നു    ആഗോള  വിപണികളുടെ  സൂചിക ദാതാവായ  എഫ് റ്റി എസ് ഇ  റസ്സൽ  അറിയിച്ചു.  ജെ പി മോർഗൻ സ്റ്റാൻലി അതിന്റെ സൂചികയിൽ വരുന്ന വര്ഷം (2024 ) മുതൽ  ഇന്ത്യാ ഗവൺമെന്റിന്റെ ബോണ്ടുകൾ  കൂടെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചതിനു  പിന്നാലെ  ബ്ലൂംബെർഗിന്റെയും, എഫ് റ്റി എസ് ഇ റസ്സൽന്റെയും സൂചികളിൽ ഇന്ത്യയുടെ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം വിപണിയിൽ ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് എഫ് റ്റി എസ് ഇ റസ്സലിന്റെ വെളിപ്പെടുത്തൽ.  ബ്ലൂംബെർഗു ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 

ഈ രണ്ടു സൂചികകളിൽ കൂടി ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തിയിരുന്നെകിൽ  ബോണ്ടുകളുടെ  ഡിമാൻഡ് കൂടുകയും അതുവഴി വിദേശനാണ്യം ഉൾപ്പെടെ കൂടുതൽ പണം രാജ്യത്തിൻറെ ഖജനാവിലേക്ക് ഒഴുകി എത്തിയേനേം. കൂടാതെ രാജ്യത്തിന്റെ സാമ്പത്തികഘടനയുടെ റേറ്റിംഗ് കൂടുകയും ചെയ്യുമായിരുന്നു. ഇത്  മറ്റു വിപണി വായ്‌പകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകാൻ രാജ്യത്തെ സഹായിക്കുമായിരുന്നു.  

ജെ പി മോർഗൻ സ്റ്റാൻലി അതിന്റെ പുതിയതായി ശക്തിപ്രാപിക്കുന്ന  വിപണികളിലെ സർക്കാരുകളുടെ കടപത്രങ്ങളുടെ സൂചികയിലാണ് (ജി ബി ഐ -ഇ എം ) ഇന്ത്യയുടെ  ബോണ്ടുകൾ  ഉൾപ്പെടുത്തിയിരിക്കുന്നത്. 

ലോകത്തിൻലെ തന്നെ പ്രമുഖ ബിസിനസ് പത്രമായ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന  ഫിനാൻഷ്യൽ ടൈംസ്ന്റെ  ഒരു സാമ്പത്തിക സഹസ്ഥാപനമാണ് എഫ് റ്റി എസ് ഇ റസ്സൽ. ലോക വിപണിയുടെ സൂചികൾ നൽകുന്നതാണ് കമ്പനിയുടെ പ്രധാന ഇടപാട് 

``മാർച്ച് 2023 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ബോണ്ടുകളുടെ വിപണനത്തിൽ ഘടനാപരമായ ചില മാറ്റങ്ങൾ വേണമെന്ന് അന്താരാഷ്ട്ര നിക്ഷേപസമൂഹം ചൂണ്ടികാണിച്ചിരുന്നു. ആ നില ഇപ്പോഴു തുടരുകയാണ്, '' എഫ് റ്റി എസ് ഇ അതിന്റെ പുതിയതായി ശക്തിപ്രാപിക്കുന്ന വിപണികളിലെ സർക്കാരുകളുടെ കടപത്രങ്ങളുടെ സൂചികകളുടെ   അവലോകനത്തിൽ പറയുന്നു. 

രൂപയെക്കുറിച്ചു൦  അവലോകനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ( സെപ്റ്റംബർ 29 ) നു രൂപ 83 1000 (ഡോളർ വിനമയം) ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രൂപയുടെ വ്യാപാരം അവസാനിച്ചത് 83 .1850 ത്തിലാണ്.  7 .18 ശതമാനം (2023 ) വരുമാന (യീൽഡ് ) ബെഞ്ച് മാർക്കുള്ള  ബോണ്ടിൽ  3  ബെയിസിസ്  പോയിന്റ് നഷ്ടത്തിൽ   7 .2126 - 7 .2414 ശതമാനത്തിലാണ് സെപ്റ്റംബർ 28 നു വ്യാപരം അവസാനിച്ചത്. 

എഫ് റ്റി എസ് ഇ യുടെ ഈ വെളിപ്പെടുത്തൽ കൊണ്ടാണ് രൂപയും സർക്കാർ കടപത്രങ്ങളും (ഗവണ്മെന്റ്  സെക്യൂരിറ്റീസ്) വിപണിയിൽ ദുര്ബലമായത് എന്ന് വിപണി വിചാരിക്കുന്നില്ല. `` ഇന്ത്യൻ ബോണ്ടുകൾ എഫ് റ്റി എസ് ഇ അതിന്റെ സൂചികയിൽ ഉൾപ്പെടുത്തുമെന്ന് വിപണിയിൽ വലിയ പ്രതീക്ഷ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രൂപയും, സർക്കാർ ബോണ്ടുകളും വിപണിയിൽ ദുര്ബലമായതു മറ്റു കാരണങ്ങൾ കൊണ്ടാണ്. വെളിപ്പെടുത്തൽ രൂപയിലേക്കും, സർക്കാരിന്റെ കടപത്രങ്ങളിലേക്കും ഒള്ള  ഫണ്ടിന്റെ ഒഴുക്കിനെ ബാധിക്കുമെന്നും വിപണി കരുതുന്നില്ല.'' ഒരു പ്രമുഖ ബാങ്കിന്റെ ട്രഷറി മേധാവി പറഞ്ഞു.  

ജെ പി മോർഗൻ സൂചികയിൽ  ഇന്ത്യാ ഗവൺമെന്റിന്റെ ബോണ്ടുകൾ ഉൾപ്പെടുത്തുന്നതോടെ രാജ്യത്തിൻറെ ഖജനാവിലേക്ക് 2300 കോടി ഡോളർ ഒഴുകുമെന്നാണ് വിപണി വിശാരദരുടെ വിശകലനം. 




Tags:    

Similar News