മുംബൈ : ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം, ഡിസംബർ 23 നു അവസാനിച്ച ആഴ്ചയിൽ 691 മില്യൺ ഡോളർ ഇടിഞ്ഞ് 562.808 ഡോളറായി കുറഞ്ഞു. തുടർച്ചയായ രണ്ടാം ആഴ്ചയിലാണ് വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
ഇതിനു തൊട്ടു മുൻപുള്ള ആഴ്ചയിൽ കരുതൽ ശേഖരം 571 മില്യൺ ഡോളർ കുറഞ്ഞ് 563.499 ബില്യൺ ഡോളറിലെത്തിയിരുന്നു. തുടർച്ചയായ അഞ്ച്- ആഴ്ചയിൽ മുന്നേറ്റം റിപ്പോർട്ട് ചെയ്തതിനു ശേഷമാണ് കരുതൽ ശേഖരത്തിൽ ഇടിവ് സംഭവിക്കുന്നത്.
2021 ഒക്ടോബറിൽ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നേട്ടമായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. ആഗോള പ്രതിസന്ധികൾ മൂലം രൂപയുടെ മൂല്യമിടിഞ്ഞതിനാൽ നാണ്യ ശേഖരം വിറ്റഴിക്കുന്നതിനുള്ള സമ്മർദ്ദം ചെലുത്തി.
ആർ ബി ഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെൻറ്റ് ഡാറ്റ പ്രകാരം വിദേശ കറൻസി ആസ്തികൾ (എഫ് സി എ) 1.134 ബില്യൺ ഡോളർ കുറഞ്ഞ് 498.49 ബില്യൺ ഡോളറായി.
സ്വർണ്ണ ശേഖരം 390 മില്യൺ ഡോളർ വർധിച്ച് 40.969 ബില്യൺ ഡോളറായി.
സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ് ഡി ആർ) 8 മില്യൺ ഡോളർ ഉയർന്ന് 18.19 ബില്യൺ ഡോളറായി.
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) രാജ്യത്തിന്റെ കരുതൽ നില റിപ്പോർട്ടിംഗ് ആഴ്ചയിൽ 45 മില്യൺ ഡോളർ ഉയർന്ന് 5.159 ബില്യൺ ഡോളറിലെത്തി.
forex kitty, imf, forex reserves, foreign currency asset