കാലാവസ്ഥാ വ്യതിയാനം നേരിടാൻ അന്താരാഷ്ട്ര സഹകരണം അനിവാര്യം

  • കാര്‍ബണ്‍ പ്രൈസ് ഒരു ടണ്ണിന് 85 ഡോളറെന്ന നിരക്കില്‍

Update: 2023-11-29 10:05 GMT

കാലാവസ്ഥാ വ്യതിയാനം അപടകടത്തിലാക്കുന്നത് സമ്പദ് വ്യവസ്ഥയെ കൂടിയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയരൂപീകരണത്തിനും മറ്റുമായി സ്വകാര്യ ഫണ്ടുകളടക്കം സജ്ജമാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതിസന്ധിയുടെ തോത് വര്‍ധിക്കുന്നത് ജിയോ പൊളിറ്റിക്കല്‍ പ്രശനങ്ങളും മറ്റ് അപകടസാധ്യതകളും വര്‍ധിപ്പിക്കുന്നു, ഐഎംഎപിന്റെ ഒരു ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാരീസ് ഉടമ്പടി കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും ഫലപ്രദമായ നയങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണെന്നും സൈമൺ ബ്ലാക്ക്, ഫ്ലോറൻസ് ജൗമോട്ടെ, പ്രസാദ് അനന്തകൃഷ്ണൻ എന്നിവർ എഴുതിയ ബ്ലോഗിൽ ഐഎംഎഫ് പറയുന്നു.

ഹരിതഗൃഹ വാതകങ്ങള്‍

കാര്‍ബണ്‍ പുറന്തള്ളല്‍ വേഗത്തില്‍ കുറക്കാന്‍ പറ്റിന്നില്ലെന്ന് മാത്രമല്ല കാലാവസ്ഥ പ്രശ്‌നങ്ങള്‍ നിക്ഷേപം ധനസഹായം സാങ്കേതികവിദ്യ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആഗോള താപനം 1.5 ഡിഗ്രി മുതല്‍ 2 ഡിഗ്രി വരെയായി പരിമിതപ്പെടുത്തുകയും 2050 ഓടെ പൂജ്യത്തിലെത്തുകയും ചെയ്യുകയാണ് ആഗോള ലക്ഷ്യം. പക്ഷെ ഇത് കൈവരിക്കുന്നതിന് 2019 ലെ അപേക്ഷിച്ച് 2030 ഓടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും 25 ശതമാനം മുതല്‍ 50 ശതമാനം വരെ കുറക്കേണ്ടതുണ്ട്. എന്നാല്‍ ലോകം ഈ ലക്ഷ്യങ്ങളുമായി ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല.

ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശക്തമായ നയങ്ങള്‍ ആവശ്യമാണ്. പ്രതിശീര്‍ഷ വരുമാനത്തിന് അനുസൃതമായി രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് മികച്ച സമീപനം. ഉദാഹരണത്തിന്, 2030-ഓടെ ഉയര്‍ന്ന,ഇടത്തരം ചുരുങ്ങിയ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് രണ്ട് ഡിഗ്രി ചൂടില്‍ നില്‍ക്കാന്‍ യഥാക്രമം 39 ശതമാനം, 30 ശതമാനം, എട്ട് ശതമാനം, എട്ട് ശതമാനം എമിഷന്‍ കുറയ്‌ക്കേണ്ടതുണ്ട്. 1.5 ഡിഗ്രി ചൂടില്‍ താഴെ തുടരുന്നത് ഉയര്‍ന്ന-ഉന്നത-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 60 ശതമാനം, 51 ശതമാനം എന്നിങ്ങനെ മലിനീകരണം കുറയ്ക്കണം.

കാര്‍ബണ്‍ ഊര്‍ജം കുറയ്ക്കുന്നതിനും ശുദ്ധമായ സ്രോതസ്സുകളിലേക്ക് മാറുന്നതിനും ഹരിത സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നതിനും വിപുലമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും 2030ഓടെ ഒരു ടണ്ണിന് 85 ഡോളറെന്ന നിരക്കില്‍ ആഗോള ശരാശരിയായി കാര്‍ബണ്‍ പ്രൈസ് നിശ്ചയിച്ചിട്ടുണ്ട്. കമ്പനികള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് പോലെയാണ് ഈ തുക നല്‍കുന്നത്. അതിനാല്‍ കാര്‍ബണ്‍ കുറക്കുന്നത് വഴി ലഭിക്കുന്ന ഈ തുക പല ചെറിയ കമ്പനികള്‍ക്കും ബജറ്റ് വരുമാനം നേടിത്തരുന്നതാണ്.

കാര്‍ബണ്‍ വിലനിര്‍ണ്ണയം

കാര്‍ബണ്‍ വിലനിര്‍ണ്ണയ വരുമാനത്തിന്റെ ഏകദേശം 20 ശതമാനം ദരിദ്രരായ 30 ശതമാനം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്. ആഗോള തലത്തില്‍, കാര്‍ബണ്‍ വിലനിര്‍ണ്ണയം ദേശീയ സാമ്പത്തിക മത്സരക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ഭയം ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് സഹകരണം ആവശ്യമാണ്.

ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിങ്ങനെ കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള പുരോഗമനപരമായ കരാറുകള്‍ മലിനീകരണം കുറവുള്ള രാജ്യങ്ങളെ മാതൃകയാക്കാന്‍ സാധിക്കും.

കാലാവസ്ഥാ നയം മാക്രോ ഇക്കണോമിക് നയവുമായി ഇടപെടുന്നിടത്തെല്ലാം, സഹായിക്കാന്‍ ഐഎംഎഫ് ശ്രമിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ഭീഷണികളെ നേരിടാന്‍ ദുര്‍ബലരായ ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് പുതിയ റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ട്രസ്റ്റ് താങ്ങാനാവുന്ന വ്യവസ്ഥകളില്‍ ദീര്‍ഘകാല ധനസഹായം നല്‍കുന്നു.

ഇതുവരെ 11 രാജ്യങ്ങളെ സംഘടന സഹായിച്ചിട്ടുണ്ട്. ഒരു രാജ്യത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ഒറ്റക്ക് നേരിടാന്‍ സാധിക്കില്ല. അന്താരാഷ്ട്ര സഹകരണം വളരെ പ്രധാനമാണ്.

Tags:    

Similar News