എം എസ് എം ഇ-യിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കണം: ഗഡ്‌കരി   

ന്യൂഡല്‍ഹി: മൈക്രോ,സ്മാൾ ആൻഡ് മീഡിയം (എം എസ് എം ഇ; MSME) മേഖലകള്‍ നിക്ഷേപകര്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമതയും വരുമാനവും നല്‍കുന്നു എന്നും ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി.  ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന സംഘടനയായ ഐ സി എ ഐ സംഘടിപ്പിച്ച വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് പരമാവധി വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ […]

Update: 2022-01-26 11:00 GMT

ന്യൂഡല്‍ഹി: മൈക്രോ,സ്മാൾ ആൻഡ് മീഡിയം (എം എസ് എം ഇ; MSME) മേഖലകള്‍ നിക്ഷേപകര്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമതയും വരുമാനവും നല്‍കുന്നു എന്നും ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന സംഘടനയായ ഐ സി എ ഐ സംഘടിപ്പിച്ച വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് പരമാവധി വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എം എസ് എം ഇകള്‍ നിക്ഷേപകര്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമതയും വരുമാനവും നല്‍കുന്നു. ഈ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News