2021 ല്‍ 8.1% വളർച്ചയുമായി ചൈനയുടെ സമ്പദ് വ്യവസ്ഥ
ബെയ്‌ജിങ്: 2021 ല്‍ യുടെ ചൈനയുടെ സമ്പദ് വ്യവസ്ഥ 8.1 ശതമാനം വളര്‍ച്ച നേടി 114.37 ട്രില്യണ്‍ യുവനിൽ (ഏകദേശം $18 ട്രില്യൺ) എത്തിയതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്. 6 ശതമാനത്തിന് മുകളില്‍ 'എന്ന ഗവണ്‍മെന്റ് ലക്ഷ്യത്തേക്കാള്‍ വളരെ മുകളിലാണ് ഈ വളര്‍ച്ചയെന്നും രണ്ട് വര്‍ഷത്തെ ശരാശരി വളര്‍ച്ച 5.1 ശതമാനമാണെന്നും എന്‍ബിഎസ് കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയുടെ ജനസംഖ്യ […]
ബെയ്‌ജിങ്: 2021 ല്‍ യുടെ ചൈനയുടെ സമ്പദ് വ്യവസ്ഥ 8.1 ശതമാനം വളര്‍ച്ച നേടി 114.37 ട്രില്യണ്‍ യുവനിൽ (ഏകദേശം $18 ട്രില്യൺ) എത്തിയതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്.
6 ശതമാനത്തിന് മുകളില്‍ 'എന്ന ഗവണ്‍മെന്റ് ലക്ഷ്യത്തേക്കാള്‍ വളരെ മുകളിലാണ് ഈ വളര്‍ച്ചയെന്നും രണ്ട് വര്‍ഷത്തെ ശരാശരി വളര്‍ച്ച 5.1 ശതമാനമാണെന്നും എന്‍ബിഎസ് കണക്കുകള്‍ കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.4126 ബില്യണായി വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ജനനനിരക്ക് കുറഞ്ഞെങ്കിലും അര ദശലക്ഷത്തിലധികം വര്‍ധനവാണുണ്ടായത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാഷ്ട്രത്തില്‍ അതിന്റെ അനന്തരഫലമായ സാമ്പത്തിക മാന്ദ്യ ഭീഷണിയുണ്ടെന്നും എന്‍ ബി എസ് അറിയിച്ചു.
ചൈനയുടെ പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര ഉത്പാദനം 2021ല്‍ $12,500 ഡോളറിലെത്തി, ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ്.
സർക്കാറിന്റെ പ്രധാന വരുമാന മാർഗമായ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ ബീജിംഗിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പ്രവർത്തനം മന്ദഗതിയിലായതിൽ ചൈനീസ് നേതാക്കൾ ആശങ്കാകുലരാണ്.
അതുകൊണ്ടു തന്നെ ബെയ്ജിംഗിൽ പലിശനിരക്ക് കുറയ്ക്കുകയോ കൂടുതൽ പൊതുമരാമത്ത് നിർമ്മാണം നടത്തുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം പമ്പ് ചെയ്യുകയോ ചെയ്യണമെന്ന നിർദ്ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.