മാറ്റിവാങ്ങുന്നില്ല;നിക്ഷേപിക്കാന്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍
- നിക്ഷേപത്തിലെ വര്‍ധന നിലവിലെ 10.9ശതമാനത്തില്‍ നിന്നും ഉയര്‍ന്നു
- നോട്ടുകള്‍ പ്രചാരത്തില്‍നിന്ന് പിവലിച്ചത് പ്രതിസന്ധി സൃഷ്ടിച്ചില്ല
- പിന്‍വലിച്ചപ്പോള്‍ ഉണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 3.6ട്രില്യണ്‍ രൂപ
രണ്ടായിരത്തിന്റെ നോട്ടുകള്‍ പ്രചാരത്തില്‍ നിന്നും പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും അവമാറ്റി വാങ്ങുന്നതിനു പകരം തുക ബാങ്കില്‍ തന്നെ നിക്ഷേപിക്കുന്നതായി കണക്കുകള്‍. നാലില്‍ മൂന്ന് ഉപഭോക്താക്കളും ഈ നടപടിയാണ് പിന്തുടരുന്നതെന്ന് ബാങ്കര്‍മാര്‍ പറഞ്ഞു.
മെയ് മാസത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുകയും സെപ്തംബര്‍ 30 വരെ അവ മാറ്റാനോ നിക്ഷേപിക്കാനോ അനുമതി നല്‍കുകയും ചെയ്തത്.
ഓരോ തവണയും 20,000 രൂപ വരെ മാത്രമേ എക്സ്ചേഞ്ച് ചെയ്യാന്‍ അനുവാദമുള്ളൂ, അതേസമയം നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടുകള്‍ ഫലത്തില്‍ വലിയതോതില്‍ പ്രചാരത്തില്‍ ഇല്ലാത്ത നോട്ടുകള്‍ ആയിരുന്നു.വളരെ മുന്‍പുതന്നെ റിസര്‍വ് ബാങ്ക് അതിന്റെ പ്രിന്റിംഗ് അവസാനിപ്പിച്ചതാണ്.
അതിനാല്‍ ഈ നോട്ടുകള്‍ പ്രചാരത്തിന്‍നിന്നും പിന്‍വലിച്ചത് സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാതെപോയി.
കൂടാതെ പണം മാറ്റി വാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ ആവശ്യമായ സമയവും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു.
വീടുകളിലും മറ്റും നിക്ഷേപമായി സൂക്ഷിച്ചുവെച്ചിരുന്ന പണമാണ് ഇപ്പോള്‍ ബാങ്കിലേക്ക് കൂടുതലും മാറാനായി എത്തിയത്. അതാണ് ഭൂരിപക്ഷം തുകയും ബാങ്കുകളില്‍ നിക്ഷേപമായി മാറിയതിന് കാരണം.
വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ മൂല്യം 3.6ട്രില്യണ്‍ രൂപയായിരുന്നതായി ആര്‍ബിഐ പറയുന്നു.
ഇതുവരെ നിക്ഷേപിച്ചതോ മാറ്റിയതോ ആയ ആകെ തുകയുടെ കണക്ക് ലഭ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 170 ബില്യണ്‍ രൂപയുടെ നോട്ടുകള്‍ ലഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതില്‍ 140 ബില്യണ്‍ അഥവാ 82ശതമാനം അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടു, ബാക്കിയുള്ളത് കൈമാറ്റം ചെയ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും 80ശതമാനം മുതല്‍ 90ശതമാനം വരെ നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടതായി വ്യക്തമാക്കി.
കൊട്ടക് മഹീന്ദ്ര ബാങ്കിന് മെയ് 30 വരെ 30 ബില്യണ്‍ രൂപ 2000 രൂപ നോട്ടുകള്‍ ലഭിച്ചതായി ഗ്രൂപ്പ് പ്രസിഡന്റും കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയുമായ വിരാട് ദിവാന്‍ജി പറഞ്ഞു. ഇതില്‍ 80ശതമാനവും നിക്ഷേപിക്കപ്പെട്ടു, അദ്ദേഹം പറഞ്ഞു.
ഈ വരവ് നിക്ഷേപ വളര്‍ച്ച നിലവിലെ 10.9ശതമാനത്തില്‍ നിന്നും ഉയര്‍ത്തി.
രണ്ടായിരത്തിന്റെ പിന്‍വലിക്കല്‍ പ്രചാരത്തിലുള്ള കറന്‍സിയുടെ ഇടിവിന് കാരണമായതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ ഗൗര സെന്‍ ഗുപ്ത പറയുന്നു.
സെപ്റ്റംബറോടെ മൊത്തം നോട്ടുകളുടെ 75ശതമാനം നിക്ഷേപിക്കുന്നതോടെ ബാങ്ക് നിക്ഷേപത്തില്‍ 2.7 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധയായ ദിപന്‍വിത മജുംദാര്‍ പറഞ്ഞു.
മൊത്തത്തിലുള്ള ബാങ്ക് നിക്ഷേപ അടിത്തറ കുറഞ്ഞത് 1.5 ട്രില്യണ്‍ രൂപയെങ്കിലും വര്‍ദ്ധിക്കുമെന്നാണ് പ്രാഥമിക അനുമാനം.