വിജയ് ശേഖര്‍ ശര്‍മ പടിയിറങ്ങി; പേടിഎം പേമെന്‍റ് ബാങ്കിന് പുതിയ ചെയര്‍മാന്‍ ഉടന്‍

  • ബാങ്കിന്‍റെ ഡയറക്റ്റര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു
  • സ്വതന്ത്രരും എക്സിക്യൂട്ടീവ് ഡയറക്ടർമാരും മാത്രമുള്ള ബോര്‍ഡ്
  • നീക്കം ആര്‍ബിഐ നടപടികളുടെ പശ്ചാത്തലത്തില്‍

Update: 2024-02-27 03:30 GMT

പേടിഎം പേയ്‌മെൻ്റ്സ് ബാങ്ക് ലിമിറ്റഡിൻ്റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ രാജിവെച്ചു. ബാങ്കിൻ്റെ ബോർഡ് പുനഃസംഘടിപ്പിച്ചതിന്‍റെ ഭാഗമായാണ് ശര്‍മ പടിയിറങ്ങിയത്. പുതിയ ചെയർമാനെ നിയമിക്കുന്നതിനുള്ള നടപടികൾ പിപിബിഎൽ ഉടന്‍ ആരംഭിക്കുമെന്ന് തിങ്കളാഴ്ച നടത്തിയ ഫയലിംഗില്‍ കമ്പനി അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെയും കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെയും പേരില്‍ ആര്‍ബിഐ നടപടി നേരിടുന്ന പേമെന്‍റ് ബാങ്കിലെ ഇപ്പോഴത്തെ നാടകീയ മാറ്റങ്ങള്‍ .നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 

ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നതിൽ നിന്ന് കഴിഞ്ഞ മാസം, ഒരു റെഗുലേറ്ററി നടപടിയിൽ സെൻട്രൽ ബാങ്ക് പിപിബിഎല്‍-നെ വിലക്കിയിരുന്നു - ഈ സമയപരിധി പിന്നീട് മാർച്ച് 15 വരെ നീട്ടി.

മുൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡയിലെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഓഫീസർ രജനി സെഖ്രി സിബൽ. എന്നിവരെ നിയമിച്ച്  പിപിബിഎലിന്‍റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചതായി പേടിഎം ബ്രാന്‍ഡിന്‍റെ ഉടമകളായ വൺ 97 കമ്മ്യൂണിക്കേഷൻസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

പിപിബിഎല്‍-ൻ്റെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിൻ്റെ 49 ശതമാനമാണ് വണ്‍97 കമ്മ്യൂണിക്കേഷൻസ് കൈവശം വയ്ക്കുന്നത്. വിജയ് ശേഖർ ശർമ്മയ്ക്ക് ബാങ്കിൽ 51 ശതമാനം ഓഹരിയുണ്ട്. തങ്ങളുടെ നോമിനിയെ നീക്കം ചെയ്തുകൊണ്ട് സ്വതന്ത്രരും എക്സിക്യൂട്ടീവ് ഡയറക്ടർമാരും മാത്രമുള്ള ഒരു ബോർഡ് തിരഞ്ഞെടുക്കാനുള്ള പിപിബിഎല്ലിൻ്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായി വൺ 97 കമ്മ്യൂണിക്കേഷൻസ് പറഞ്ഞു.

Tags:    

Similar News