ബിസിനസുകള്‍ വേര്‍പെടുത്താനുള്ള വേദാന്തയുടെ പദ്ധതിക്ക് തടയിടാന്‍ ഓഹരി ഉടമകള്‍

  • വേദാന്ത ലിമിറ്റഡിന്റെ മറ്റ് ബിസിനസുകളുടെ ആസൂത്രിത വിഭജനത്തിന് ഇടപാട് വൈകുകയോ താളം തെറ്റുകയോ ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍
  • ഫിച്ച്സൊല്യൂഷന്‍സ് കമ്പനിയായ ക്രെഡിറ്റ് സൈറ്റ്സാണ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്
  • ഇന്ത്യയില്‍ എണ്ണ, വാതകം, സിങ്ക്, ഇരുമ്പയിര്, അലുമിനിയം, പവര്‍, ചെമ്പ് എന്നിവയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളുള്ള ഇന്ത്യന്‍ സബ്‌സിഡിയറി വേദാന്ത ലിമിറ്റഡിന്റെ 68.11 ശതമാനം വിആര്‍എല്ലിന്റെ ഉടമസ്ഥതയിലാണ്
;

Update: 2024-03-14 12:05 GMT
shareholders to block vedantas plan to separate businesses
  • whatsapp icon

ന്യൂഡെല്‍ഹി: വേദാന്തയുടെ ബിസിനസുകളെ പ്രത്യേക സ്ഥാപനങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ന്യൂനപക്ഷ ഓഹരി ഉടമകളില്‍ നിന്നും കടക്കാരില്‍ നിന്നും തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 29-ന്, ഖനന കൂട്ടായ്മ, അലുമിനിയം, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്റ്റീല്‍ എന്നിവയുള്‍പ്പെടെയുള്ള അഞ്ച് പ്രധാന ബിസിനസുകളെ പ്രത്യേക ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.

വേദാന്ത ലിമിറ്റഡിന്റെ മറ്റ് ബിസിനസുകളുടെ ആസൂത്രിത വിഭജനത്തിന് ഇടപാട് വൈകുകയോ താളം തെറ്റുകയോ ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 സെപ്റ്റംബറിലാണ് വേര്‍പെടുത്തല്‍ പ്രഖ്യാപിച്ചത്. ഒരു ഫിച്ച്സൊല്യൂഷന്‍സ് കമ്പനിയായ ക്രെഡിറ്റ് സൈറ്റ്സാണ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വേദാന്ത ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന് ആവശ്യമായ 75 ശതമാനം ഓഹരി ഉടമകളുടെ അംഗീകാരം നേടുന്നതില്‍ കമ്പനി പരാജയപ്പെടുമെന്നതിനാല്‍ അതിന്റെ നിര്‍ദ്ദിഷ്ട വിഭജനവുമായി മുന്നോട്ട് പോകുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹിന്ദുസ്ഥാന്‍ സിങ്കില്‍ 29.5 ശതമാനം ഓഹരിയുള്ള വേദാന്തയും കേന്ദ്രവും കഴിഞ്ഞ വര്‍ഷം ഹിന്ദുസ്ഥാന്‍ സിങ്കുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളില്‍ തര്‍ക്കത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിഭജനത്തിന് വേദാന്ത ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ഇക്വിറ്റി ധനസമാഹരണ ശേഷിയും മൂല്യനിര്‍ണ്ണയവും മെച്ചപ്പെടുത്താനും വില കണ്ടെത്തല്‍ ലളിതമാക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ എണ്ണ, വാതകം, സിങ്ക്, ഇരുമ്പയിര്, അലുമിനിയം, പവര്‍, ചെമ്പ് എന്നിവയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളുള്ള ഇന്ത്യന്‍ സബ്‌സിഡിയറി വേദാന്ത ലിമിറ്റഡിന്റെ 68.11 ശതമാനം വിആര്‍എല്ലിന്റെ ഉടമസ്ഥതയിലാണ്.

Tags:    

Similar News