ഇന്ത്യയിൽ 2 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ടെസ്‌ല

  • ടെസ്‌ല ഘട്ടം ഘട്ടമായാണ് നിക്ഷേപം നടത്തിക
  • ആദ്യ ഘട്ടമായി 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും
  • ടെസ്‌ലയുടെ മെയ്ഡ്-ഇൻ-ഇന്ത്യ കാറുകളിൽ 20 ശതമാനം സ്വദേശിവൽക്കരണം

Update: 2023-11-24 06:44 GMT

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ആദ്യ രണ്ട് വർഷത്തിനുള്ളിൽ 15 ശതമാനം തീരുവ ഇളവ് ലഭിക്കുകയാണെങ്കിൽ രണ്ട് കോടി ഡോളർ നിക്ഷേപിച്ചു ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാമെന്ന് ടെസ്‌ല.

യുഎസ് ആസ്ഥാനമായുള്ള കാർ നിർമാതാക്കൾ നിക്ഷേപത്തിനുള്ള  ഈ നിർദ്ദേശം കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. 12,000 വാഹനങ്ങൾക്ക്  തീരുവ  ഇളവ്  ലഭിക്കുകയാണെങ്കിൽ, കമ്പനി ആദ്യ ഘട്ടമായി ഇന്ത്യയിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇത് 30,000 വാഹനങ്ങളായി  ഉയർത്തിയാൽ 2 കോടി ഡോളറായി നിക്ഷേപം ഉയർന്നേക്കും.

ടെസ്‌ലയുടെ 10,000 യൂണിറ്റുകൾക്ക് ആദ്യ വർഷം 10 ശതമാനവും രണ്ടാം വർഷത്തിൽ 20 ശതമാനവും ഇറക്കുമതി തീരുവ   ഏർപ്പെടുത്താനാണ് കേന്ദ്ര തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

 നിലവിൽ, വിലയും ഇൻഷുറൻസും ചാർജും ഉൾപ്പെടെ  40,000 ഡോളറിന് കൂടുതലുള്ള വാഹനങ്ങൾക്ക് ഇന്ത്യയിൽ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തി വരുന്നു. അതിനേക്കാൾ വില കുറഞ്ഞ വാഹനങ്ങൾക്ക് 70 ശതമാനമാണ് ഇറക്കുമതി തീരുവ.

പുറത്ത് വരുന്ന റിപോർട്ടനുസരിച്  ആദ്യ രണ്ട് വർഷത്തിനുള്ളിൽ ടെസ്‌ലയുടെ ഇന്ത്യയിൽ നിർമ്മിക്കുന്ന  കാറുകളിൽ 20 ശതമാനം സ്വദേശിവൽക്കരണം നടത്താനും സാധ്യതയുണ്ട്. തുടർന്ന്  ഇത് കമ്പനി നാല് വർഷത്തിനുള്ളിൽ 40 ശതമാനമായി ഉയർത്തിയേക്കും.

മോഡൽ 3, മോഡൽ വൈ, പുതുതായി നിർമിച്ച ഹാച്ച്ബാക്ക് എന്നീ മൂന്ന് മോഡലുകളുമായാണ് ടെസ്‌ല ഇന്ത്യന്‍ വിപണിയിലെത്തുക . ഇളവ് അനുവദിച്ചാൽ മോഡൽ 3, മോഡൽ വൈ എന്നിവയ്ക്ക് 38 ലക്ഷം രൂപയും 43 ലക്ഷം രൂപയും വില വരാനാണ് സാധ്യത. ഹാച്ച്ബാക്കിന്റെ വില 20.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ വെച്ചായിരിക്കും ഇന്ത്യയിൽ ടെസ്‌ലയുടെ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനത്തിനുള്ള സാധ്യത.  ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയെയാണ് ഫാക്ടറിക്കായി ടെസ്‌ല പരിഗണിക്കാവുന്ന സംസ്ഥാനങ്ങൾ. ഇതിനുള്ള കാരണമായി പറയുന്നത്  ഇലക്ട്രിക് വാഹനങ്ങൾക്കും കയറ്റുമതിക്കുമായി സുസ്ഥിരമായ ആവാസവ്യവസ്ഥതകളാണ്.

ഈ മാസം ആദ്യം കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്‌ലയുടെ പ്ലാന്റ് സന്ദർശിച്ച വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഈ വർഷം ഇന്ത്യയിൽ നിന്ന്  1.9 കോടി ഡോളറിന്റെ   ഓട്ടോ പാർട്സുകൾ  വാങ്ങാൻ ടെസ്‌ല പദ്ധതിയിടുന്നതായി പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി രാജ്യത്ത് നിന്ന് 1 കോടി ഡോളർ വിലമതിക്കുന്ന ഓട്ടോ പാർട്സ് കയറ്റുമതി ചെയ്തിട്ടുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായ ഇന്ത്യയിലെ ഇറക്കുമതി നികുതിയെയും ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയങ്ങളെയും  ടെസ്ല ചെയർമാൻ  മസ്‌ക് വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് രാജയത്തിന്റെ രാഷ്ട്രീയ എതിരാളിയായ ചൈനയിൽ നിർമ്മിച്ച വാഹനങ്ങൾ ഇവിടെ വിൽക്കരുതെന്ന് ഇന്ത്യ ടെസ്‌ലയെ ഉപദേശിച്ചു.

Tags:    

Similar News