ടാറ്റ ടെക്കിന്റെ 9.9% ഓഹരികൾ ടാറ്റ മോട്ടോഴ്‌സ് വിൽക്കും
ഒക്ടോബർ 27 വിൽപ്പന പൂർത്തിയാകുമെന്ന് കമ്പനി പ്രധിനിതകൾ അറിയിച്ചു
ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡിന്റെ (ടിടിഎൽ) 1,614 കോടി രൂപയോളം വരുന്ന 9.9 ശതമാനം ഓഹരികൾ വിൽകാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ടിപിജി റൈസ് ക്ലൈമറ്റ് ആയിരിക്കും ഒൻപത് ശതമാനത്തോളം ഓഹരികൾ വാങ്ങുക. ഒക്ടോബർ 27 വിൽപ്പന പൂർത്തിയാകുമെന്ന് കമ്പനി പ്രധിനിതകൾ അറിയിച്ചു.
ടിടിഎല്ലിലെ 9.ശതമാനം ഓഹരികൾ ടിപിജി റൈസ് ക്ലൈമറ്റിന് വിൽക്കുന്നതിലൂടെ 1467 കോടി രൂപയും 0.9 ശതമാനം ഓഹരികൾ രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷന് വിൽക്കുന്നത്തിലൂടെ 146.7 കോടി രൂപയും ലഭിക്കും.
1800 കോടി ഡോളറിന്റെ നിക്ഷേപ ഫണ്ടുള്ള ടിപിജിയുവിന്റെ കാലാവസ്ഥാ നിക്ഷേപ വിഭാഗമാണ് ടിപിജി റൈസ് ക്ലൈമറ്റ്. ഊർജ്ജ സംക്രമണം, ഹരിത ചലനം, സുസ്ഥിര ഇന്ധനങ്ങൾ, സുസ്ഥിര തന്മാത്രകൾ, കാർബൺ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് കാലാവസ്ഥാ ഉപമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയിൽ നേരത്തെ ടിപിജി റൈസ് കാപ്പിറ്റൽ 100 കോടി ഡോളർ നിക്ഷേപിച്ചിരുന്നു.
വെള്ളിയാഴ്ച്ച (ഒക്ടോബർ 13-ന്) സെൻസെക്‌സ് 0.19 ശതമാനം ഇടിഞ്ഞ് 66,282.74 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോഴും ബിഎസ്‌ഇയിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 4.76 ശതമാനം ഉയർന്ന് 667.15 രൂപയിലെത്തി.