ടാറ്റാ കമ്മ്യൂണിക്കേഷന്റെ അറ്റലാഭം 88 ശതമാനം ഇടിവിൽ

    Update: 2024-01-19 07:44 GMT

    ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ മൂന്നാം പാദ അറ്റാദായം 88.6 ശതമാനം ഇടിഞ്ഞ് 44.81 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 393.88 കോടി രൂപയായിരുന്നു.

    എന്നാൽ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 24.4 ശതമാനം വര്‍ധിച്ച് 5,633.26 കോടി രൂപയിലെത്തി. 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 4,528.34 കോടി രൂപയില്‍ നിന്നാണ് ഈ മുന്നേറ്റം.

    കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്ന ലൈസന്‍സ് ഫീസ് മൂലധനച്ചെലവായി തരംതിരിക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, പലിശയിനത്തില്‍ 185.52 കോടി രൂപയ്ക്കും നികുതിയിനത്തില്‍ 21.09 കോടി രൂപയ്ക്കും നികുതി വ്യവസ്ഥ സൃഷ്ടിച്ചതായിട്ടാണ് ടെലികോം കമ്പനി പറയുന്നത്.

    ഡാറ്റാ വരുമാനം 28.5 ശതമാനം ഉയര്‍ന്ന് 4,618 കോടി രൂപയിലെത്തി. ഡിജിറ്റല്‍ പോര്‍ട്ട്ഫോളിയോ വരുമാനം 78.2 ശതമാനം വര്‍ധിച്ചു. ഇത് ഡാറ്റാ പോര്‍ട്ട്ഫോളിയോയിലേക്ക് 45 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ ഏകീകൃത എബിറ്റ്ഡ 1,134 കോടി രൂപയായി, വര്‍ഷാവര്‍ഷം 5.3 ശതമാനവും പാദത്തില്‍ 11.7 ശതമാനവും മെച്ചപ്പെട്ടു.

    ''ദീര്‍ഘകാല മൂല്യം നല്‍കുന്നതിന് ആളുകളിലും പ്ലാറ്റ്ഫോമുകളിലും ഞങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കു്ന്നുണ്ട്. ഒയാസിസ്, ദി സ്വിച്ച്, കലേറ എന്നിവ ഞങ്ങള്‍ ഏറ്റെടുത്തത് വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ സൃഷ്ടിച്ചു. ഒപ്പം നവീകരണവും. കമ്പനിയുടെ ഇടക്കാല കാഴ്ച്ചപാടുകളില്‍ ആത്മവിശ്വാസമുണ്ട്.' ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എംഡിയും സിഇഒയുമായ എഎസ് ലക്ഷ്മിനാരായണന്‍ പറഞ്ഞു:

    'ഞങ്ങളുടെ 'ഫിറ്റ് ടു ഗ്രോ' തന്ത്രത്തിന് അനുസൃതമായി ആദ്യ പാദത്തില്‍ തന്നെ കലെയ്റ എബിറ്റ്ഡ പോസിറ്റീവായി മാറിയത് ഞങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനമാണ്. ഓര്‍ഗാനിക്, അജൈവ നിക്ഷേപങ്ങളില്‍ നിന്ന് പരമാവധി മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിലധികം സാധ്യതകള്‍ കാണുന്നുണ്ട്. ശക്തമായ പണമൊഴുക്ക് ഉല്‍പ്പാദനം കേന്ദ്രീകരിച്ച് പുതിയ വളര്‍ച്ചാ പാതയില്‍ ശക്തമായി തുടരുന്നു,' ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കബീര്‍ അഹമ്മദ് ഷാക്കിര്‍ പറഞ്ഞു.

    Tags:    

    Similar News