ഉപഭോക്താക്കളും ഓര്‍ഡറും വര്‍ധിച്ചു; സ്വിഗ്ഗിക്ക് 17 ശതമാനം വളര്‍ച്ച

  • ശരാശരി ഓര്‍ഡര്‍ മൂല്യത്തില്‍ വര്‍ധന
  • സ്വിഗ്ഗിയുടെ പ്രധാന എതിരാളി ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോയാണ്
  • ആദ്യ പാദത്തില്‍ സൊമാറ്റോ 2 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി

Update: 2023-11-30 09:00 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വിഗ്ഗിയുടെ ഭക്ഷണ വിതരണ ബിസിനസ് 17 ശതമാനം ഉയര്‍ന്ന് മൊത്തം വ്യാപാര മൂല്യം (ഗ്രോസ് മെര്‍ച്ചന്‍ഡിസ് വാല്യു-ജിഎംവി) 143 കോടി ഡോളറിലേക്ക് എത്തിയതായി കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകരായ പ്രൊസസ്.

ഉപഭോക്താക്കളുടെ വര്‍ധനയ്‌ക്കൊപ്പം ഓര്‍ഡറിലെ ഇരട്ടയക്ക വളര്‍ച്ചയും ശരാശരി ഓര്‍ഡര്‍ മൂല്യത്തില്‍ വര്‍ധനയും സ്വിഗ്ഗിയെ സഹായിച്ചിട്ടുണ്ടെന്നും പ്രൊസസിന്റെ വാര്‍ഷകി സാമ്പത്തിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഗ്രൂപ്പായ നാസ്‌പേഴ്‌സിന്റെ നെതര്‍ലന്‍ഡ്‌സില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അന്താരാഷ്ട്ര ആസ്തി വിഭാഗത്തിന് 32.7 ശതമാനം ഓഹരി പങ്കാളിത്തമാണ് സ്വിഗ്ഗിയിലുള്ളത്.

സ്വിഗ്ഗിയുടെ പ്രധാന എതിരാളി ഗുരുഗ്രാം ആസ്ഥാനമായുള്ള മറ്റൊരു ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയാണ്. സൊമാറ്റോ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ജിഎംവി 184 കോടി ഡോളറാണ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സൊമാറ്റോ രണ്ട് കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 36 കോടി രൂപയായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

സ്വിഗ്ഗിയുടെ ജിഎംവി വളര്‍ച്ച ശക്തമായി തന്നെ തുടരുകയാണെന്നും കമ്പനിയുടെ പ്രവര്‍ത്തന കണക്കുകള്‍ മെച്ചപ്പെട്ടതിനാല്‍ ജിഎംവി 28 ശതമാനമായി തുടരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാത്രമല്ല കമ്പനിയുടെ വ്യാപാര നഷ്ടം 2023 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 321 ദശലക്ഷം ഡോളറില്‍ നിന്നും 208 ദശലക്ഷം ഡോളറായി കുറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

2023-24 വര്‍ഷതിലെ ആദ്യ പകുതിയില്‍ പ്രധാന ബിസിനസായ ഫുഡ് ഡെലിവറിയിലെ എബിറ്റ്ഡ (EBITDA) നഷ്ടം 89 ശതമാനമായി കുറഞ്ഞു. ഇത് മാര്‍ജിനിലും പ്രവര്‍ത്തന ലീവറേജിലും മെച്ചമുണ്ടാകാനും കാരണമായി. ഉപഭോക്താക്കള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് പണമടയ്ക്കാന്‍ തയ്യാറായതും റസ്റ്ററന്റുകള്‍ അവരുടെ വളര്‍ച്ചയ്ക്കായി പരസ്യം ചെയ്യാന്‍ തയ്യാറായതുമാണ് പ്രതിഫലിപ്പിക്കുന്നത്. പലിശ, നികുതി, തേയ്മാനം, വായ്പാതിരിച്ചടവ് എന്നിവയ്ക്കു മുമ്പുള്ള വരുമാനത്തെക്കുറിച്ച് പ്രൊസസ് അഭിപ്രായപ്പെട്ടു.

ഇന്‍സ്റ്റാമാർട്ട് ഓര്‍ഡറുകളില്‍ വര്‍ധന

സ്വിഗ്ഗിയുടെ ദ്രുത വാണിജ്യ ബിസിനസായ ഇന്‍സ്റ്റാമാര്‍ട്ടും ഓര്‍ഡറുകളില്‍ വര്‍ധന നേടിയിട്ടുണ്ട്. പണപ്പെരുപ്പം ഓര്‍ഡറുകളെ ബാധിച്ചിട്ടില്ലെന്ന തരത്തിലാണ് ബാസ്‌കറ്റുകളുടെ വലുപ്പം സൂചിപ്പിക്കുന്നത്.ഇന്‍സ്റ്റാമാര്‍ട്ടിന്റെ സ്റ്റോര്‍ കൗണ്ട് ഈ വര്‍ഷം ജൂണില്‍ 19 ശതമാനം ഉയര്‍ന്ന് 63 ശതമാനം ജിഎംവി വളര്‍ച്ചയ്ക്ക് കാരണായി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്‍സ്റ്റാമാര്‍ട്ടിന്റെ നഷ്ടത്തില്‍ 75 ശതമാനം കുറവുണ്ടായി. 'വിശാലമായ ഉത്പന്ന തെരഞ്ഞെടുപ്പ്, സ്റ്റോര്‍ നെറ്റ് വര്‍ക്കിന്റെ ഡെന്‍സിഫിക്കേഷന്‍, വേഗതയേറിയ ഡെലിവറി സമയം എന്നിവ ഉപഭോക്താക്കള്‍ കൂടുതലായി എത്താനും നിലനില്‍ക്കാനും സഹായിക്കുന്നുവെന്ന്' പ്രോസസ് പറഞ്ഞു. ഒക്ടോബറില്‍ യുഎസ് ആസ്ഥാനമായുള്ള ഫണ്ട് മാനേജര്‍ ഇന്‍വെസ്‌കോ ബെംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗിയുടെ മൂല്യം 785 കോട് ഡോളറായി (ഏകദേശം 65,000 കോടി രൂപ) ഉയര്‍ത്തിയിരുന്നു. ജൂലൈ 31 വരെ ഇന്‍വെസ്‌കോ സ്വിഗ്ഗിക്ക് നല്‍കിയ 5.5 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് ഏകദേശം 43 ശതമാനം വര്‍ധനയാണിത്.

ഓഗസ്റ്റില്‍ യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബാരണ്‍ ക്യാപിറ്റലും ഫുഡ് അഗ്രഗേറ്ററുടെ മൂല്യം 33.9 ശതമാനം ഉയര്‍ത്തി 854 കോടി ഡോളറിലെത്തിച്ചിരുന്നു.


Tags:    

Similar News