2,982 കോടിയുടെ ഇടപാട്; ഇസ്രയേലി കമ്പനി മുഴുവനായും സണ്‍ ഫാര്‍മക്ക്

  • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ടാരോയെ ഡീലിസ്‍റ്റ് ചെയ്യും
  • പുതിയ ഇടപാട് 2024-25ഓടെ പൂർത്തിയാക്കും
  • നിലവില്‍ ടാരോയില്‍ നിയന്ത്രണാധികാരം സണ്‍ ഫാര്‍മയ്ക്ക് ഉണ്ട്
;

Update: 2024-01-18 08:00 GMT
2,982 cr transaction, sun pharma is a wholly owned israeli company
  • whatsapp icon

ഇസ്രായേൽ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ടാരോ ഫാർമസ്യൂട്ടിക്കലിന്‍റെ 21.52 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാന്‍ തയാറെടുത്ത് സണ്‍ ഫാര്‍മ. ഇതോടു കൂടി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി ടാരോ ഫാര്‍മസ്യൂട്ടിക്കല്‍സ് മാറും.

ടാരോ ഫാർമസ്യൂട്ടിക്കലിന്‍റെ ഒരു ഓഹരിക്ക് 43 ഡോളര്‍ മൂല്യം കണക്കാക്കി നടക്കുന്ന ഇടപാടിന് മൊത്തം 2,982 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സണ്‍ ഫാര്‍മയ്ക്ക് ഇതിനകം  78.48 ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണാധികാരവും ടാരോ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഉണ്ട്. പുതിയ ഇടപാട് 2024-25 ഓടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

ഏറ്റെടുക്കലിന്‍റെ ഭാഗമായി, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ടാരോയെ ഡീലിസ്‍റ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇടപാട് ടാരോയുടെ ഓഹരിയുടമകളുടെ അംഗീകാരത്തിനും നിയമപരമായ മറ്റ് അംഗീകാരങ്ങള്‍ക്കും വിധേയമായിട്ടാകും നടക്കുക. ബോംബെ ഓഹരി വിപണിയില്‍ നടത്തിയിട്ടുള്ള റെഗുലേറ്ററി ഫലയിംഗിലാണ് സണ്‍ ഫാര്‍മ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

'വർഷങ്ങളായി, സൺ ഫാർമയുടെ തന്ത്രപരമായ ഇടപെടലുകൾക്കൊപ്പം, വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ ജനറിക് ഡെർമറ്റോളജി വിപണിയിൽ ടാരോ ഒരു പ്രധാന കളിക്കാരനായി തുടരുന്നു," സൺ ഫാർമ മാനേജിംഗ് ഡയറക്ടർ ദിലീപ് ഷാംഗ്‌വി പറഞ്ഞു. ലയനം പൂർത്തിയാകുമ്പോൾ, രോഗികളുടെയും ആരോഗ്യ പരിപാലന വിദഗ്ധരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ സേവിക്കുന്നതിനായി ടാരോയുടെ ആഗോള ശക്തികളും കഴിവുകളും പ്രയോജനപ്പെടുത്തി സംയുക്ത സ്ഥാപനം ശക്തമായി മുന്നോട്ട് പോകുമെന്ന് സാംഘ്‍വി പറഞ്ഞു.

Tags:    

Similar News