റൈറ്റ് ഇഷ്യു; 1151 കോടി ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്

  • റൈറ്റ്സ് ഇഷ്യു 2024 മാർച്ച് 6 ന് ആരംഭിച്ചു 20 ന് അവസാനിക്കും
  • ഓഹരിയുടമകൾക്ക് ഓരോ 4 ഓഹരികൾക്കും ഒരു ഓഹരി
  • ഓഹരിയൊന്നിന് 22 രൂപ

Update: 2024-02-22 12:09 GMT

റൈറ്റ് ഇഷ്യുവിലൂടെ 1,151.01 കോടി രൂപ സമാഹരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകി. വാർത്തകളെ തുടർന്ന് ഓഹരികൾ കുതിച്ചുയർന്നിരുന്നു. വ്യാപാരവസാനം മുൻ ദിവസത്തെ ക്ലോസിംഗ് വിലയിൽ നിന്നും 9.68 ശതമാനം ഉയർന്ന് 35.70 രൂപയിൽ ക്ലോസ് ചെയ്തു.

523.1 ദശലക്ഷം റൈറ്റ് ഓഹരികൾ, ഓഹരിയൊന്നിന് 22 രൂപ എന്ന നിരക്കിലായിരക്കും ഇഷ്യൂ ചെയ്യുക.

തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ റൈറ്റ്സ് ഇഷ്യു 2024 മാർച്ച് 6 ന് ആരംഭിച്ചു 20 ന് അവസാനിക്കും. റൈറ്റ് ഇഷ്യുവിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 27 ആയി ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്.

നിലവിലുള്ള ബാങ്കിന്റെ ഓഹരിയുടമകൾക്ക് ഓരോ 4 ഓഹരികൾക്കും ഒരു ഓഹരി എന്ന നിലയ്ക്ക് ലഭിക്കും.

റൈറ്റ് ഇഷ്യുവിന് മുമ്പുള്ള ബാങ്കിൻ്റെ ഓഹരികളുടെ എണ്ണം 209.27 കോടിയാണ്. റൈറ്റ് ഇഷ്യു പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്‌താൽ ഇത് 261.59 കോടി ഓഹാരികളായി ഉയരും.

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ബാങ്കിൻ്റെ അറ്റാദായം 305.36 കോടി രൂപയായിരുന്നു, മുൻ വർഷത്തെ 102.75 കോടി രൂപയേക്കാൾ 197 ശതമാനം കൂടുതലാണിത്. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 74 ബേസിസ് പോയിൻ്റ് (ബിപിഎസ്) താഴ്ന്ന് 5.48 ശതമാനത്തിൽ നിന്ന് 4.74 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ 65 ബിപിഎസ് താഴ്ന്ന് 2.26 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായും കുറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ എൻഎസ്ഇ യിൽ 9.68 ശതമാനം ഉയർന്ന് 35.70 രൂപയിൽ ക്ലോസ് ചെയ്തു

Tags:    

Similar News