റിലയന്‍സ് പദ്ധതിച്ചെലവുകള്‍ക്ക് വിനിയോഗിച്ചത് 125 ബില്യണ്‍ ഡോളര്‍

  • റീട്ടെയ്ല്‍ മേഖലയിലും അപ്സ്ട്രീം ന്യൂ എനര്‍ജിയിലും കുറഞ്ഞ നിക്ഷേപം മതിയാകും
  • എന്നാല്‍ അവയില്‍ നിന്നുള്ള ആദായം ഉയര്‍ന്നതായിരിക്കും
  • ലാഭത്തിനായി അധികനാള്‍ കാത്തിരിക്കേണ്ടിയും വരില്ല

Update: 2024-03-31 07:20 GMT

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പദ്ധതിച്ചെലവുകള്‍ക്കായി വിനിയോഗിച്ചത് 125 ബില്യണ്‍ ഡോളറിലധികമെന്ന് റിപ്പോര്‍ട്ട്. കമ്പനി ഹൈഡ്രോകാര്‍ബണിലും ടെലികോം ബിസിനസുകളിലും വന്‍തോതിലുള്ള വിപുലീകരണം നടത്തി. ഓയില്‍ മുതല്‍ രാസവസ്തുക്കള്‍ വരെയുള്ള ബിസിനസില്‍ സാമ്പത്തികവര്‍ഷം 2013-18 കാലയളവില്‍ കമ്പനി 30 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. കൂടാതെ ടെലികോം ബിസിനസില്‍ 4ജി/5ജി എന്നിവയുടെ വളര്‍ച്ചക്കായി 2013-24 കാലയളവില്‍ കമ്പനി മുടക്കിയത് 60 ബില്യണ്‍ ഡോളറിനടുത്താണെന്ന് റിലയന്‍സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറഞ്ഞു.

ടെലികോം രംഗത്ത് താരിഫ് വര്‍ധനക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ മികച്ച ലാഭം കമ്പനി നേടുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്ന ബിസിനസുകള്‍ റീട്ടെയ്ലും അപ്സ്ട്രീം ന്യൂ എനര്‍ജിയും ആയിരിക്കും. ഇവിടെ താരതമ്യേന കുറഞ്ഞ നിക്ഷേപം മതിയാകും. എന്നാല്‍ അവയില്‍നിന്നുള്ള ആദായം ഉയര്‍ന്നതായിരിക്കും. അതിനായി വളരെ നാള്‍ കാത്തികരിക്കേണ്ടിയും വരില്ല എന്ന പ്രത്യേകതയുമുണ്ട്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം റീട്ടെയ്ല്‍ മേഖല തന്നെയാണ്.

ഒരു റിഫൈനറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കും. (നിര്‍മ്മാണവും റാമ്പ്-അപ്പ് സമയവും) എന്നാല്‍ ഒരു സംയോജിത പോളി-ടു-മോഡ്യൂള്‍ സോളാര്‍ സൗകര്യത്തിന് ഏകദേശം രണ്ട് വര്‍ഷവും ഒരു റീട്ടെയില്‍ സ്റ്റോര്‍ വിപുലീകരിക്കുന്നതിന് 6-12 മാസവും മാത്രമാണ് എടുക്കുക. ഇതാണ് സമയ വ്യത്യാസം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ റിലയന്‍സ് 125 ബില്യണ്‍ ഡോളറിലധികം കാപെക്സില്‍ നിക്ഷേപിച്ചിട്ടുണ്ട്, കൂടുതലും ഹൈഡ്രോകാര്‍ബണിലും ടെലികോമിലും. അത് കൂടുതല്‍ നിക്ഷേപം വേണ്ടതും ലാഭത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടതുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'2017-19 സാമ്പത്തിക വര്‍ഷത്തില്‍ ഹൈഡ്രോകാര്‍ബണുകളുടെയും ടെലികോം 4ജിയുടെയും കാപെക്സ് സൈക്കിള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ടെലികോം 5ജിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അത് ഈ വര്‍ഷം പൂര്‍ത്തിയാകും.

പുതിയ ബിസിനസുകളുടെ റിട്ടേണുകള്‍ ഉയര്‍ന്നതാണെന്നും ഇബിഐടിഡിഎയിലേക്കുള്ള കാപെക്‌സ് വേഗമേറിയതാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറഞ്ഞു.

ഓമ്നി-ചാനല്‍ ശേഷികളിലെ നിക്ഷേപങ്ങള്‍ക്കൊപ്പം സ്്‌റ്റോര്‍ വിപുലീകരണങ്ങളും നടക്കുന്നു. ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ ആകെ വിസ്തീര്‍ണം 73 ദശലക്ഷം ചതുരശ്ര അടി വരെ എത്തി നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പലചരക്ക് (ജിയോമാര്‍ട്ട്) മുതല്‍ ഫാഷന്‍, ലൈഫ്സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിവയിലേക്ക് ഓമ്നിചാനല്‍ സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. 2024-27 കാലത്ത് റീട്ടെയ്ല്‍ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അതിനുള്ള നിക്ഷേപം കുറയുകയും ചെയ്യും.

പൂര്‍ണ്ണമായും സംയോജിത സോളാര്‍, ബാറ്ററി നിര്‍മ്മാണ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കുന്നതിന് 10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇത് 2027 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News