ക്വിക്ക് സ്മാര്‍ട്ട് വാഷ് 40കോടിരൂപ സമാഹരിച്ചു

  • ജപ്പാനിലെ എലാന്‍ കോര്‍പ്പറേഷനില്‍നിന്നാണ് കമ്പനി തുക സമാഹരിച്ചത്
  • മികച്ച സാങ്കേതിക വിദ്യയിലൂടെ ശേഷി വര്‍ധിപ്പിക്കാന്‍ ക്വിക്ക് സ്മാര്‍ട്ട് വാഷ് ലക്ഷ്യമിടുന്നു

Update: 2023-09-29 11:46 GMT

ക്വിക്ക് സ്മാര്‍ട്ട് വാഷ് പ്രൈവറ്റ് ലിമിറ്റഡ് ജപ്പാനിലെ എലാന്‍ കോര്‍പ്പറേഷനില്‍ നിന്ന് 5.15 ദശലക്ഷം ഡോളര്‍ (40 കോടിയിലധികം രൂപ) നിക്ഷേപം സ്വീകരിച്ചു. പ്രൊഫഷണല്‍ ലിനന്‍ മാനേജ്മെന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി, ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ അവരുടെ ശേഷി വര്‍ധിപ്പിക്കാനും, കൂടുതൽ നഗരങ്ങളിലേക്ക് സേവനം വ്യാപിക്കുന്നതിനുമാണ് ഫണ്ട് സമാഹരണം നടത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിൽ  ക്വിക്ക് സ്മാര്‍ട്ട് വാഷിനു കൊച്ചി, കണ്ണൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

നിലവിൽ   ജയ്പൂര്‍, മണിപ്പാല്‍-ഉഡുപ്പി, ഡെല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ്, ബെംഗളൂരു, ജലന്ധര്‍-അമൃതസാർ എന്നിവിടങ്ങളില്‍ കമ്പനിക്ക് പ്രോസസ്സിംഗ് യൂണിറ്റുകളുണ്ട്.

പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ പ്രതിദിന ശേഷി 35 ടണ്ണിൽ നിന്നും 55 ടണ്ണിലേക്ക് വർധിപ്പിക്കും.

'ഇന്ത്യയിലെ ഹോസ്പിറ്റലുകള്‍ക്കായി പൂര്‍ണ്ണമായ എന്‍ഡ്-ടു-എന്‍ഡ് ലിനന്‍ മാനേജ്‌മെന്റ് സേവനം നല്‍കുന്ന ആദ്യത്തെ ഏക സ്ഥാപനമാണ് ഞങ്ങള്‍. ഹോസ്പിറ്റലൈസേഷന്‍ സെറ്റ് നല്‍കുന്നതില്‍ എലാന്‍ മാര്‍ക്കറ്റ് ലീഡറാണ്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ ശേഷി ഉണ്ടാക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പങ്കിടുന്നു,' ക്വിക്ക് സ്മാര്‍ട്ട് വാഷ് മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

ഗവേഷണ-വികസന മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങൾ നടത്തുന്നത്  കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കും. പ്രത്യേകിച്ചും ഭാവിയിലെ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിലും ഉയര്‍ന്നതും താങ്ങാനാവുന്നതുമായ ഗുണനിലവാരമുള്ള സേവനം വിപണിയില്‍ എത്തിക്കുന്നതിലും ഇത് ഗുണകരമാകും, അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഇന്ത്യയിലെ സിഎസ്-സെറ്റ് (കെയര്‍ സപ്പോര്‍ട്ട്-സെറ്റ്) ബിസിനസ്സിനായി ഒരു സാധ്യതാ പഠനം നടത്തിയിരുന്നു. വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിനന്‍ സപ്ലൈ കമ്പനിയെന്ന് അതിലൂടെ തിരിച്ചറിഞ്ഞു' എലാന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഇഒയുമായ ഹിദെഹരു സകുറായ് പറഞ്ഞു.

ഡിജിറ്റൈസേഷനിലൂടെ തടസ്സങ്ങളില്ലാത്ത ഇന്‍വെന്ററി മാനേജ്മെന്റ് സംവിധാനം അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു. 

Tags:    

Similar News