ഇന്ത്യൻ സ്റ്റീലുമായുള്ള ലയന പദ്ധതി; ടാറ്റ സ്റ്റീൽ ഓഹരികൾ നേട്ടത്തിൽ
- ജനുവരി 25 ന് ഓഹരി ഉടമകൾക്കായി ഒരു യോഗം നടത്തും
- 2019 മുതൽ, ടാറ്റ സ്റ്റീൽ 116 ഉപസ്ഥാപനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്
- 2023-ൽ ഇതുവരെ ഓഹരികൾ 13.58 ശതമാനം ഉയർന്നു
ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്ടസുമായി ലയനം ചെയ്യാനുള്ള പദ്ധതികളുടെ കൂടുതൽ തീരുമാനങ്ങൾക്കായി ജനുവരി 25 ന് ഓഹരി ഉടമകൾക്കായി ഒരു മീറ്റിംഗ് നടത്തുമെന്ന് ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമാതാക്കളായ ടാറ്റ സ്റ്റീൽ ഡിസംബർ 23 ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഉച്ച 1.00 ന്, ടാറ്റ സ്റ്റീൽ ഓഹരികൾ 1.16 ശതമാനം ഉയർന്ന് എൻഎസ്‌ഇയിൽ 135.00 രൂപയിലാണ് വ്യാപാരം തുടരുന്നത്.
2022-ൽ, ടാറ്റ സ്റ്റീൽ ബോർഡ് കമ്പനിയുടെ ഏഴ് അനുബന്ധ സ്ഥാപനങ്ങൾ ഉയർന്ന കാര്യക്ഷമതയ്ക്കും ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ലയിപ്പിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു.
ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് (ടിഎസ്‌പിഎൽ), ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടാറ്റ മെറ്റാലിക്‌സ്, ടിആർഎഫ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ്, അംഗുൽ എനർജി, ടാറ്റ സ്റ്റീൽ മൈനിംഗ് എസ് ആൻഡ് ടി മൈനിംഗ് കമ്പനി എന്നിവയാണ് ടാറ്റ സ്റ്റീലുമായി ലയിക്കുന്ന ഏഴ് അനുബന്ധ സ്ഥാപനങ്ങൾ.
2019 മുതൽ, ടാറ്റ സ്റ്റീൽ 116 ഉപസ്ഥാപനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇതിൽ 72 അനുബന്ധ സ്ഥാപനങ്ങൾ, 20 അസോസിയേറ്റ്‌സും സംയുക്ത സംരംഭം (JVs) ഉൾപ്പെടുന്നു. നിലവിൽ 24 കമ്പനികൾ ലിക്വിഡേഷനിലാണ്.
2023-ൽ ഇതുവരെ, ടാറ്റ സ്റ്റീലിന്റെ ഓഹരികൾ ഏകദേശം 13.58 ശതമാനം ഉയർന്നു. ഒരു മാസ കാലയളവിൽ ഓഹരികൾ ഉയർന്നത് ആറ് ശതമാനത്തോളമാണ്.