സീ-യിലെ പ്രൊമോട്ടര്‍ വിഹിതം 5% ഉയര്‍ത്തും

  • അമിത് ഗോയങ്ക സീയില്‍ നിക്ഷേപം നടത്തും
  • സോണി നടത്തിയത് സീയെ ദുര്‍ബലമാക്കാനുള്ള ശ്രമം
  • പുനീതിനെ മാറ്റാന്‍ തയാറായിയെന്നും വെളിപ്പെടുത്തല്‍

Update: 2024-01-29 06:02 GMT

സീ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്‍റര്‍പ്രൈസസില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരിപങ്കാളിത്തം ഉയർത്തുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എമിറേറ്റ്സ് സുഭാഷ് ചന്ദ്ര. സീയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 5 ശതമാനം വർദ്ധിപ്പിച്ച് 26 ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് സുഭാഷ് ചന്ദ്ര വ്യക്തമാക്കിയത്.വിട്ടുവീഴ്ചയ്ക്ക് തയാറായെങ്കിലും നിര്‍ദിഷ്ട ലയന പദ്ധതിയില്‍ നിന്ന് സോണി മനപ്പൂര്‍വം പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ലയനം സാധ്യമാക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ക്കിടെ, പുനിത് ഗോയങ്കയെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനുള്ള സന്നദ്ധത സീ പ്രൊമോട്ടർമാർ സോണിയെ അറിയിച്ചിരുന്നുവെന്നാണ് സുഭാഷ് ചന്ദ്ര പറയുന്നത്. എങ്കിലും സോണി മനഃപൂർവം ലയനം ഇല്ലാതാക്കി. നഷ്ടപരിഹാരത്തിനായി ജാപ്പനീസ് കമ്പനിക്കെതിരെ നിയമനടപടിക്ക് സീ തയാറെടുക്കുകയാണെന്നും ഇക്ണോമിക് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചന്ദ്ര പറഞ്ഞു.

ഗോയങ്ക മാറി നിന്നാല്‍ ലയനം സാധ്യമാകുമായിരുന്നു എന്ന് പല നിക്ഷേപകരുടെ കരുതുന്നുണ്ട്. എന്നാല്‍ സീ നെറ്റ്‍വര്‍ക്കിനെ ദുര്‍ബലമായി കാണിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് സോണി ലയനത്തിന് കരാറൊപ്പിട്ടതെന്നും പിന്‍മാറിയതെന്നും സംശയിക്കുന്നു. കരാറിലെ ഏതാണ്ടെല്ലാ വ്യവസ്ഥകളും പാലിക്കാന്‍ സീക്ക് സാധിച്ചിട്ടുണ്ട്. ചില വ്യവസ്ഥകള്‍ കരാര്‍ നടപ്പാക്കിയാല്‍ മാത്രം പാലിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്‍റെ ഇളയ മകന്‍ അമിത് ഗോയങ്ക സീയില്‍ നിക്ഷേപം നടത്തുമെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി. അല്‍പ്പസമയം കൂടി കാത്തിരിക്കാന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയാണ്. കമ്പനിയെ മികച്ച നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കുന്നു. 

Tags:    

Similar News