പെപ്‌സികോ ഇന്ത്യയുടെ പുതിയ സിഇഒ ജഗ്‍റത് കൊട്ടേച

അഹമ്മദ് എൽ ഷെയ്ഖിന്റെ പിൻഗാമിയാണ് അദ്ദേഹം

Update: 2024-01-19 06:15 GMT

പെപ്‌സികോ ഇന്ത്യയുടെ പുതിയ സിഇഒ ആയി ജഗ്‍റത് കൊട്ടെചയെ നിയമിച്ചു. അഹമ്മദ് എൽ ഷെയ്ഖിന്റെ പിൻഗാമിയായാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. 2024 മാർച്ചിൽ ഈ നിയമനം പ്രാബല്യത്തില്‍ വരും.നിലവിൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ (AMESA) എന്നിവിടങ്ങളിൽ പെപ്‌സികോയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് കൊടെച. 

പെപ്‌സികോയുടെ തന്ത്രപരമായ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. “കഴിഞ്ഞ 30 വർഷമായി പെപ്‌സികോ കുടുംബത്തിന്റെ ഭാഗമായതിനാൽ, മികവിനും നവീകരണത്തിനുമുള്ള പെപ്‌സികോ ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, " കമ്പനി പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പില്‍ കൊടേച വ്യക്തമാക്കി.

“ഞങ്ങളുടെ ആഗോള തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന പെപ്‌സികോയുടെ സുപ്രധാന വിപണിയാണ് ഇന്ത്യ. കഴിഞ്ഞ ആറ് വർഷമായി, ഞങ്ങളുടെ ബിസിനസിനെ പരിവർത്തനം ചെയ്യുന്നതിലും നവീകരണത്തിലും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ടീമിനെ നയിക്കുന്നതിലും അഹമ്മദ് നിർണായക പങ്കുവഹിച്ചു.," പെപ്‌സികോയുടെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യൂജിൻ വില്ലെംസെൻ പറഞ്ഞു,

Tags:    

Similar News