14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

  • നിലവില്‍ കമ്പനിയില്‍ 86,000 ജീവനക്കാരാണുള്ളത്.
;

Update: 2023-10-19 15:22 GMT
14,000 employees were about to be laid off
  • whatsapp icon

പ്രമുഖ ടെലികോം കമ്പനിയായ നോക്കിയ പുതിയ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി 14,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. വടക്കേ അമേരിക്ക പോലുള്ള കമ്പനിയുടെ പ്രധാന വിപണികളില്‍ 5ജി ഉപകരണങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞത് കമ്പനിയുടെ മൂന്നാം പാദത്തിലെ വില്‍പ്പന 20 ശതമാനം ഇടിയാന്‍ കാരണമായി.

2026 ഓടെ കമ്പനി 80000 കോടി യൂറോ (842000000 കോടി ഡോളര്‍)യ്ക്കും 1.2 ദശലക്ഷം യൂറോയ്ക്കും ഇടയിലാണ് കമ്പനി ചെലവ് ചുരുക്കല്‍ ലക്ഷ്യം വെയ്ക്കുന്നത്. 2026 ആകുമ്പോഴേക്കും കമ്പനിയുടെ ദീര്‍ഘകാലത്തിലെ കംപാരബിള്‍ ഓപറേറ്റിംഗ് മാര്‍ജിന് പ്ലാന്‍ 14 ശതമാനമെന്ന ട്രാക്കിലേക്ക് എത്തിക്കാനാകുമെന്നാണ് ലക്ഷ്യം വെയ്ക്കുന്നത്.

നിലവില്‍ കമ്പനിയില്‍ 86,000 ജീവനക്കാരാണുള്ളത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതോടെ എണ്ണം 72,000-77,000 എന്ന നിലയിലേക്ക് എത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇതുവഴി 2024 ല്‍ കുറഞ്ഞത് 400 ദശലക്ഷം യൂറോയും 2025 ല്‍ 300 ദശലക്ഷം രൂപയും ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു.

Tags:    

Similar News