നോക്കിയയുടെ നീല ലോഗോ ഇനിയില്ല, പുത്തന്‍ ലോഗോയില്‍ നിറം മാറ്റാമെന്നും കമ്പനി

  • ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കമ്പനി ഇക്കാര്യത്തില്‍ വ്യക്തത കൊണ്ടുവന്നത്. പുതിയ ഫോണ്ടില്‍ നോക്കിയ എന്ന് എഴുതിരിക്കുന്നതാകും കമ്പനിയുടെ ലോഗോ.
;

Update: 2023-02-27 09:36 GMT
nokia new logo launch
  • whatsapp icon

ലോക ബ്രാന്‍ഡുകളില്‍ പേര് തന്നെ ലോഗോയായി മാറുകയും അത് ജനമനസ്സില്‍ ആഴ്ന്നിറങ്ങുകയും ചെയ്തത് ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്കാണ്. അക്കൂട്ടത്തില്‍ നോക്കിയ പ്രഥമ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞാലും അതിന് മറുവാക്കുണ്ടാകുകയില്ല. എന്നാല്‍ നീണ്ട അറുപത് വര്‍ഷത്തോളം നോക്കിയ എന്ന ബ്രാന്‍ഡിന് തിളക്കം നല്‍കിയ ആ ലോഗോ ഇനിയില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കമ്പനി ഇക്കാര്യത്തില്‍ വ്യക്തത കൊണ്ടുവന്നത്. പുതിയ ഫോണ്ടില്‍ നോക്കിയ എന്ന് എഴുതിരിക്കുന്നതാകും കമ്പനിയുടെ ലോഗോ.

നേരത്തെ ഉണ്ടായിരുന്നത് നീല നിറത്തിലുള്ള ലോഗോ ആയിരുന്നുവെങ്കില്‍ ഇനി മുതല്‍ നിറം മാറ്റി ഉപയോഗിക്കുന്ന ലോഗോയാണ് കമ്പനി ഇറക്കുക. ടെക്ക് ബ്രാന്‍ഡ് എന്ന നിലയില്‍ വമ്പന്‍ വികസനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണിന് പ്രചാരം തുടങ്ങിയ കാലത്ത് ഏറ്റവുമധികം വിറ്റുപോയിരുന്ന മൊബൈല്‍ ബ്രാന്‍ഡില്‍ ഒന്നായിരുന്നു നോക്കിയ.

നോക്കിയയുടെ പഴയ ലോഗോ

നോക്കിയയുടെ പഴയ ലോഗോ

ഇന്ത്യ നോക്കിയയുടെ വലിയ വിപണിലൊന്നായിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വര്‍ധിച്ചതോടെ നോക്കിയയുടെ കീപാഡ് ഫോണുകള്‍ക്ക് വില്‍പന കുറഞ്ഞു വന്നു. കാലത്തിനൊത്ത് പുത്തന്‍ മാറ്റം കൊണ്ടുവരാന്‍ വൈകിയത് മൂലം ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത നിലനിര്‍ത്തുന്നതിലും നോക്കിയ പരാജയപ്പെട്ടു. പിന്നീട് സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കിയെങ്കിലും മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ വില്‍പനയാണ് നോക്കിയയ്ക്ക് ലഭിച്ചത്.

Tags:    

Similar News