പ്രികോളിലെ മുഴുവന്‍ ഓഹരികളും വിറ്റ് മിന്‍ഡ കോര്‍പ്പറേഷന്‍

    Update: 2024-01-18 07:39 GMT

    പ്രികോള്‍ കമ്പനിയുടെ ഓഹരികള്‍ ഒഴിവാക്കി മിന്‍ഡ കോര്‍പ്പറേഷന്‍. കമ്പനിയിലെ 15.70 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 658 കോടി രൂപയ്ക്ക് വിറ്റു. ഓഹരി ഒന്നിന് 343.60 രൂപ നിരക്കിലാണ് വില്‍പ്പന. 1.91 കോടിയിലധികം കോടി രൂപയാണ് ഇടപാട് മൂല്യം. ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളാണ് പ്രികോള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 19631 കോടി രൂപ വരുമാനം കമ്പനി നേടിയിട്ടുണ്ട്. ഇടപാട് പൂര്‍ത്തിയായതോടെ പ്രികോളില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടന്നിരിക്കുകയാണ് മിന്‍ഡ കോര്‍പ്പറേഷന്‍.

    പ്രികോള്‍ ലിമിറ്റഡിന്റെ പ്രിക്കോള്‍ 1,91,40,342 ഇക്വിറ്റി ഷെയറുകളാണ് മിന്‍ഡ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിറ്റത്. ഇത് പ്രികോളിന്റെ മൊത്തം ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 15.70 ശതമാനവുമാണ്.

    ഒരു ഇക്വിറ്റി ഷെയറിന്റെ മൊത്ത വില 343.60 രൂപയാണ്. ഇതോടെ ഇടപാട് മൂല്യം 657.66 കോടി രൂപയായതായി കമ്പനി അറിയിച്ചു.

    നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ഫിഡിലിറ്റി ഇന്ത്യ ഫണ്ട്, ടാറ്റ എംഎഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്ത്യ, സിറ്റി ഓഫ് ന്യൂയോര്‍ക്ക് ഗ്രൂപ്പ് ട്രസ്റ്റ്, കാര്‍നെലിയന്‍ അസറ്റ് മാനേജ്‌മെന്റ് ആന്‍ഡ് അഡൈ്വസേഴ്‌സ് പ്രികോളിന്റെ ഓഹരികള്‍ വാങ്ങുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.



    Tags:    

    Similar News